| Sunday, 3rd June 2018, 4:29 pm

ഫേസ്ബുക്കില്‍ വീണ്ടും കുത്തിപൊക്കലിന്റെ കാലം; രക്ഷയില്ലാതെ താരങ്ങളും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി:ഒരിടവേളക്ക് ശേഷം ഫേസ്ബുക്കില്‍ വീണ്ടും കുത്തിപൊക്കലുകള്‍ സജീവമായിരിക്കുകയാണ്. പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്നത് പൊതുവേ കുത്തിപൊക്കല്‍ എന്നാണ് അറിയപ്പെടുന്നത്.

സാധാരണ, സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും ന്യൂസ് ഫീഡുകളിലാണ് ഇത്തരത്തില്‍ കുത്തിപൊക്കലുകള്‍ അരങ്ങേറാറുള്ളത്. എന്നാല്‍ ഇത്തവണ പണി കിട്ടിയിരിക്കുന്നത് സെലിബ്രിറ്റികള്‍ക്കാണ്. താരങ്ങളുടെ ഒഫീഷ്യല്‍ പേജുകളില്‍ പണ്ട് എങ്ങോ പോസ്റ്റ് ചെയ്ത ചിത്രങ്ങളും പോസ്റ്റുകളുമാണ് ഇപ്പോള്‍ കുത്തിപൊക്കികൊണ്ടിരിക്കുന്നത്.

മലയാളത്തില്‍ ഈ പുതിയ കുത്തിപൊക്കലിന് ആരംഭം കുറിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പഴയ ഒരു പോസ്റ്റ് കുത്തിപൊക്കികൊണ്ടാണ്. ” ഫ്രണ്ട്‌സ പോക്കിരിരാജയെ കുറിച്ച് എന്താണ് അഭിപ്രായം”എന്ന പോസ്റ്റാണ് ഇപ്പോള്‍ കുത്തിപൊക്കിയത്.


Also Read സാമിയല്ല ഇത് ഭൂതം; ആക്ഷന്‍ പാക്കുമായി സാമി സ്‌ക്വയറിന്റെ ട്രെയ്‌ലര്‍


എന്നാല്‍ ഏറ്റവും വലിയ പണികിട്ടിയിരിക്കുന്നത് നടന്‍ പൃഥ്വിരാജിനാണ് പൃഥ്വിയുടെ നിരവധി പോസ്റ്റുകളാണ് ഇപ്പോള്‍ കുത്തിപൊക്കിയിരിക്കുന്നത്. നിരവധി ട്രോളുകളും ഈ ചിത്രങ്ങളെ കുറിച്ച് ഇറങ്ങുന്നുണ്ട്. കുത്തിപൊക്കല്‍ വൈറലായതോടെ ടൊവിനോ തോമസ്, വിനുമോഹന്‍, ആസിഫ്, ജയസൂര്യ, തുടങ്ങി പുതുമുഖ താരങ്ങള്‍ക്കടക്കം നിരവധിയാളുകള്‍ക്ക് ഇത്തരത്തില്‍ “പണികിട്ടിയിട്ടുണ്ട്”. ഹോളിവുഡ് താരമായ വിന്‍ഡിസലിന്റെ പോസ്റ്റുകള്‍ അടക്കം ഇത്തരത്തില്‍ കുത്തിപൊക്കുന്നുണ്ട്.

എന്നാല്‍ അജു വര്‍ഗീസാണ് കുത്തിപൊക്കലില്‍ ഹൈലൈറ്റ് ആയത്. തന്റെ പോസ്റ്റ് ആരും കുത്തിപൊക്കണ്ട ഞാന്‍ തന്നെ ചെയ്യാം എന്ന് പറഞ്ഞ് കൊണ്ട് പഴയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പണ്ട് ആരാധകര്‍ നടത്തിയിരുന്ന ഫാന്‍സ് പേജാണ് പിന്നീട് പലതാരങ്ങളുടെയും ഒഫീഷ്യല്‍ പേജായി മാറിയത്. ഇതാണ് താരങ്ങള്‍ക്ക് പണിയായതെന്നാണ് സോഷ്യല്‍ മീഡിയ എക്‌സ്‌പെര്‍ട്ടുകള്‍ പറയുന്നത്. താരങ്ങളുടെ പോസ്റ്റുകള്‍ ഹിറ്റായതിന് പിന്നാലെ ഫേസ്ബുക്കില്‍ പരസ്പരം കുത്തിപോക്കല്‍ ആരംഭിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more