താടിയും മുടിയും നീട്ടിയവരെ മാവോയിസ്റ്റുകളെന്ന് പറഞ്ഞ് പോലീസ് പിടിക്കുന്നു. കേട്ടാല്‍ ആദ്യം ചിരിവരുമെങ്കിലും സംഭവം കാര്യമാണ്. ഇന്നലെ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിച്ച് രണ്ടു ചെറുപ്പക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. മുഷിഞ്ഞ വസ്ത്രവും നീണ്ട മുടിയും ഉണ്ടായിരുന്നെന്നും ബാഗില്‍ നിന്നും പുസ്തകങ്ങള്‍ കണ്ടെടുത്തു എന്നുമാണ് ഇവരെ അറസ്റ്റ് ചെയ്യാനുണ്ടായ കാരണമെന്നാണ് പോലീസ് പറയുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് മാവോവാദികളെന്നു സംശയിച്ച് എറണാകുളം സ്വദേശികളായ ജയ്‌സണ്‍ സി കൂപ്പര്‍, അഭിഭാഷകന്‍ തുഷാര്‍ നിര്‍മ്മല്‍ സാരഥി എന്നിവരെ അറസ്റ്റ് ചെയ്തത്. ലക്ഷണങ്ങള്‍ നോക്കി ആളെപിടിക്കുന്ന ഏര്‍പ്പാട് പോലീസ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്തായാലും സാമൂഹ്യ പ്രതിബദ്ധതയുള്ള ചെറുപ്പക്കാരുടെ അവകാശങ്ങളിലെക്കുള്ള കടന്നു കയറ്റമാണ് മാവോയിസ്റ്റുകളെന്നു പറഞ്ഞ് ഇപ്പോള്‍ പോലീസ് നടത്തുന്നത്.
അതേസമയം സംഭവം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാണ്. ഒരുവശത്ത് പോലീസിന്റെ ഈ അവകാശ ദ്വംസനത്തെ വിമര്‍ശ്ശനാത്മകമായും ഹാസ്യാത്മകമായും സോഷ്യല്‍ മീഡിയകള്‍ ചര്‍ച്ചചെയ്യുന്നു. അത്തരം രസകരവും അതേസമയം ഏറെ ചിന്തിപ്പിക്കുന്നതുമായ ചില ഫേസ്ബുക്ക് പോസ്റ്റുകളാണ് താഴെ.