| Wednesday, 15th July 2015, 1:40 pm

ഫാബി ബഷീര്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രമുഖ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍(77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏറെ നാളായി ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി തീവ്രപരിചണവിഭാഗത്തിലായിരുന്നു. ന്യുമോണിയ ബാധിക്കുക കൂടി ചെയ്തതോടെ ആരോഗ്യനില വഷളായി. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം.

1988ല്‍ ബഷീറുമായുള്ള വിവാഹ ശേഷമാണ് ഫാബി ബഷീര്‍ കോഴിക്കോട്ടെ വൈലില്‍ വസതിയില്‍ എത്തിയിരുന്നത്. ബഷീര്‍ എഴുതാനിരിക്കുന്ന മാങ്കൊസ്റ്റിന്‍ ചുവട്ടില്‍ കട്ടന്‍ ചായയുമായെത്തുന്ന ഫാബി വൈക്കം മുഹമ്മദ് ബഷീറെന്ന സാഹിത്യകാരന്റെ ” ഭ്രാന്തിനും” ശുണ്ഡിക്കും സ്‌നേഹത്തിനും എക്കാലവും കൂടെ നിന്നു.

ബഷീറിന്റെ മരണ ശേഷവും അദ്ദേഹത്തിന്റെ വീട്ടിലെത്തുന്ന സാഹിത്യ പ്രേമികള്‍ക്ക് അഭയമായിരുന്നു ഫാബി. ഈയടുത്ത കാലത്ത് വരെ കോഴിക്കോട്ടെ സംാസ്‌കാരിക പരിപാടികളിലെല്ലാം ഫാബി ബഷീര്‍ സജീവമായിരുന്നു. ബഷീറിന്റെ ഓര്‍മകളെ കുറിച്ച് “എടീ” എന്ന പുസ്തകം ഫാബി ബഷീര്‍ എഴുതിയിട്ടുണ്ട്. അനീസ്, ഷാഹിന എന്നിവരാണ് മക്കള്‍

കൂടുതല്‍ വായനയ്ക്ക്‌

ഫാബി എന്ന ഒറ്റമരം  (20/02/2013)

ഫാബിമരം  (28/02/2013) 

ഫാബിമരം  (4/04/2013)

 

Latest Stories

We use cookies to give you the best possible experience. Learn more