| Wednesday, 18th November 2026, 1:19 pm

അസുരനിൽ തുടങ്ങി വയസ് കൂടുതൽ തോന്നിക്കുന്ന വേഷങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്; അതിൽ നിന്നും മോചിപ്പിക്കണമെന്ന് എനിക്ക് തോന്നി: രാജ്‌കുമാർ പെരിയസാമി

അനുപമ കെ. സീത

എ. ആർ. മുരുകദോസ് എന്ന സംവിധായകന്റെ വിജയ് നായകനായ തുപ്പാക്കി എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായാണ് രാജ്‌കുമാർ പെരിയസാമി സിനിമയിലേക്കെത്തുന്നത്. ഗൗതം കാർത്തിക്കിനെ നായകനാക്കി റംഗൂൺ എന്ന സിനിമ ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. പിന്നീട് ശിവകാർത്തികേയൻ, സായി പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത അമരനിലൂടെയാണ് സംവിധായകനായി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഓ.എം എന്ന സ്പൈ- ആക്ഷൻ ചിത്രമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ.

സിനിമയിൽ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി നടൻ ധനുഷ് വേഷമിടുന്നുണ്ട്. എന്തുകൊണ്ടാണ് ധനുഷിനെ ഈ കഥാപാത്രത്തിലേക്ക് തെരഞ്ഞെടുത്തതെന്നും നടനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ചും സുധീർ ശ്രീനിവാസൻ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു രാജ്‌കുമാർ പെരിയസാമി.

‘ധനുഷ് സാറിന്റെ ഫീച്ചേഴ്സ് ഈ സിനിമക്ക് യൂസായിട്ടുണ്ട്. കുറേ നാളായിട്ട് അതായത് ഇതിന് മുമ്പുള്ള അസുരൻ തുടങ്ങിയിട്ടുള്ള കുറേ സിനിമകളിൽ റൂറൽ ക്യാരക്ടേഴ്സാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ വയസിനെക്കാളും കൂടുതൽ വയസ് തോന്നിക്കുന്ന കഥാപാത്രങ്ങളാണ് സാർ ചെയ്യുന്നത്. ശെരിക്കും അദ്ദേഹം ഒരു യങ്സ്റ്ററാണ്. സാറിനോട് സംസാരിക്കുമ്പോൾ നമുക്ക് മനസിലാവും, അദ്ദേഹം സംസാരിക്കുന്ന വിഷയങ്ങൾ, മറ്റുള്ളവരെ കാണുന്ന വിധം, ഇവയെല്ലാം വെച്ച് നോക്കുമ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റം ഒരു അമ്പത്തഞ്ചു വയസുകാരന്റേത് പോലെയാണ്.

ഓ.എം.Photo:Screen Grab/Youtube.com

അദ്ദേഹത്തിന്റെ വയസിന് മൂത്ത ആളുകളോടാണെണെങ്കിൽ കൂടി ‘തമ്പി’ എന്ന് വിളിച്ചിട്ടാണ് സംസാരിക്കുക. സാർ അത്രയും യങറാണെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലെന്നും അങ്ങനെയൊന്ന് സാറിന്റെ മൈൻഡിൽ ഇല്ലെന്നും നമുക്ക് തോന്നും. എപ്പോഴാണ് അദ്ദേഹത്തിനങ്ങനെ തോന്നി തുടങ്ങിയതെന്ന് എനിക്കറിയില്ല. ജീവിതത്തിൽ ധാരാളം അനുഭവങ്ങൾ വരുമ്പോഴോ തിരിച്ചടികൾ കിട്ടുമ്പോഴോ ആകാം അങ്ങനെ സംഭവിച്ചതെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്,’ സംവിധായകൻ പറഞ്ഞു.

അദ്ദേഹം വളരെ ചെറുപ്പത്തിൽ സിനിമയിലേക്ക് വന്ന ആളാണെന്നും അതുകൊണ്ടൊക്കെയാവാം ഇങ്ങനെ ചിന്തിക്കുന്നതും പെരുമാറുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ ഏജ് തോന്നിക്കുന്ന കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു എനർജെറ്റികായിട്ടുള്ള ഒരു യങ്‌സ്റ്ററായി അവതരിപ്പിക്കാനാണ് താൻ ഓ.എമ്മിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തിരുപ്പതി, തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ ധനുഷിന് പുറമെ മമ്മൂട്ടി, സായി പല്ലവി, ശ്രീലീല, നസറുദ്ദീന്‍ ഷാ, ഇന്ദ്രന്‍സ്, രേണു ദേശായ് തുടങ്ങി വന്‍ താരനിര തന്നെ ഭാഗമാകുന്നുണ്ട്. സായ് അഭ്യങ്കാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡ്രീം ഫിലിംസിന്റെ ബാനറിൽ ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസാണ്.

Content Highlight: Rajkumar Periasamy talks about the actor Dhanush

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more