| Thursday, 8th May 2025, 10:27 am

ഇന്ത്യ-പാക് ആക്രമണങ്ങള്‍ക്കിടെ ലാഹോറില്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: ലാഹോറില്‍ സ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപമുള്ള ലാഹോറിലെ ഗോപാല്‍ നഗര്‍, നസീറാബാദ് പ്രദേശങ്ങളിലായാഇണ് സ്‌ഫോടന ശബ്ദം കേട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആളുകള്‍ സ്‌ഫോടന ശബ്ദം കേട്ടത്തിന് പിന്നാലെ വീടുകളില്‍ നിന്നും ഇറങ്ങി ഓടുന്നതും പുക ഉയരുകയും ചെയ്യുന്ന ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ആറടിയോളം നീളമുള്ള ഡ്രോണ്‍ പൊട്ടിത്തെറിച്ചായിരിക്കാം ശബ്ദമുണ്ടായിരിക്കുന്നതെന്നും സിസ്റ്റം ജാം ചെയ്താണ് ഡ്രോണ്‍ വെടിവെച്ചിട്ടതാണെന്നും റിപ്പോര്‍ട്ടുണ്ട്.

ലാഹോറിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിനോടും ലാഹോര്‍ ആര്‍മി കന്റോണ്‍മെന്റിനോടും ചേര്‍ന്നുള്ള പ്രദേശത്താണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സ്‌ഫോടനത്തെ തുടര്‍ന്ന് സിയാല്‍കോട്ട്, ലാഹോര്‍ വിമാനത്താവളത്തിലെ വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Explosion reported in Lahore amid India-Pakistan tensions

We use cookies to give you the best possible experience. Learn more