| Saturday, 26th April 2025, 7:00 pm

ഇറാനില്‍ ഷാഹിദ് രാജി തുറമുഖത്ത് സ്‌ഫോടനം; നാല് മരണം, 500ലധികം തൊഴിലാളികള്‍ക്ക് പരുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ വന്‍സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. ഷാഹിദ് രാജി തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും 500ലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.

ഇറാനിലെ സുപ്രധാനമായ തുറമുഖ നഗരമാണിതെന്നും ഇറാനിലെ തന്നെ അത്യാധുനിക കണ്ടയ്‌നര്‍ പോര്‍ട്ടും കൂടിയാണ് സ്‌ഫോനമുണ്ടായ നഗരമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം കണ്ടയ്‌നര്‍ യാര്‍ഡിലാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുറമുഖത്തിലെ ചില കണ്ടയ്‌നറുകളാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

വലിയ രീതിയില്‍ തീയും പുകയും ഉയരുകയായിരുന്നു. ഗ്യാസ് ടാങ്കറാണ് പൊട്ടിത്തെറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനം നടക്കുന്ന സമയത്ത് തുറമുഖത്ത് ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്.

പരിക്കേറ്റവരെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ഇറാന്‍ പ്രസിഡന്റ് അനുശോചനമറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും നിര്‍ദേശമുണ്ട്.

Content Highlight: Explosion at Shahid Raji port in Iran; Four dead, over 500 workers injured

Latest Stories

We use cookies to give you the best possible experience. Learn more