| Friday, 2nd March 2018, 5:51 pm

കാബൂളില്‍ ചാവേര്‍ സ്ഫോടനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ സ്ഫോടനം. വെള്ളിയാഴ്ച്ച നടന്ന സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും 14 പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയ വക്താവ് നജിബ് ഡാനിഷിനെ ഉദ്ധരിച്ച് റോയ്റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാറില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചായിരുന്നു ചാവേര്‍ ആക്രമണം നടന്നത്. അക്രമികള്‍ ലക്ഷ്യം വച്ചിരുന്നത് എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ആക്രമണം നടന്ന പ്രദേശത്തെ പൊലീസ് കമാന്‍ഡര്‍ ബിസ്മില്ലാ തബാന്‍ പറഞ്ഞു.

നഗരത്തിന്റെ ഖബ്ല് ബായി മേഖലയിലായിരുന്നു സ്ഫോടനം നടന്നത്.

ആക്രമണം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് പ്രസിഡന്റ് അഷ്റഫ് ഗാനി താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് അറിയിച്ചിരുന്നു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ആംബുലന്‍സ് പൊട്ടിത്തെറിച്ച് 100 പേര്‍ മരണപ്പെട്ട സംഭവം നടന്ന് ഒരു മാസം കഴിയുമ്പോഴേക്കാണ് പുതിയ സ്ഫോടനം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

We use cookies to give you the best possible experience. Learn more