| Tuesday, 12th December 2017, 11:12 pm

ദോക്‌ലാമില്‍ റോഡ് നിര്‍മ്മിച്ച് ചൈന; നിര്‍മ്മാണത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷ മേഖലയായ ദോക്ലാമില്‍ ചൈന പുതിയ റോഡ് നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍ സിക്കിമിലെ പ്രശ്നമേഖലയിലാണ് റോഡ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. നേരത്തേ ഇന്ത്യ-ചൈന നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഭാഗത്ത് നിന്ന് കിഴക്ക് 4 കിലോമീറ്റര്‍ അകലെയായി റോഡിന്റെ നിര്‍മ്മാണം നടന്നിട്ടുണ്ട്.

അടുത്ത നിര്‍മ്മാണം സംഘര്‍ഷ മേഖലയില്‍ നിന്നും 7 കിലോമീറ്റര്‍ അകലെയാണ് നിര്‍മ്മാണം നടന്നിരിക്കുന്നത്. കഴിഞ്ഞ മാസത്തെ ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിര്‍മ്മാണം നടന്നിരിക്കുന്നത് എന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

അതിര്‍ത്തി പ്രദേശത്ത് ഉണ്ടായ തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് നേരത്തേ തന്നെ ഇന്ത്യ-ചൈന പരസ്പരം ഉറപ്പു നല്‍കിയിരുന്നു. ഡോക്ലാം സംഘര്‍ഷത്തിന്‍ ശേഷം ഇരു രാജ്യതലവന്‍മാരും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളുമായി രമ്യബന്ധം പുലര്‍ത്താനാണ് താല്പര്യമെന്ന് ചൈനീസ് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more