| Tuesday, 8th September 2015, 5:47 pm

ഓണപ്പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഓണ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. പത്താം ക്ലാസിലെ ഹിന്ദി ചോദ്യപേപ്പറും ഒന്‍പതാം ക്ലാസിലെ ഫിസിക്‌സ് ചോദ്യപേപ്പറുമാണ് ചോര്‍ന്നിരിക്കുന്നത്.

വയനാട് മലപ്പുറം ജില്ലകളിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നിരിക്കുന്നത്. വയനാട് വൈത്തിരി വിദ്യാഭ്യാസ ജില്ലയിലെ തോമാട്ടുചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  ഇന്നു വിതരണം ചെയ്ത പത്താം ക്ലാസ് മലയാളം ചോദ്യപ്പേപ്പറിന്റെ മറുവശത്ത് ഹിന്ദി ചോദ്യപ്പേപ്പര്‍ അച്ചടിച്ച നിലയിലായിരുന്നു.

മലപ്പുറത്ത് ഇന്ന് വിതരണം ചെയ്തത് നാളെ നടക്കേണ്ടിയിരുന്ന ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറാണ്. ചോദ്യപേപ്പര്‍ തെറ്റി വിതരണം ചെയ്തതാണെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

We use cookies to give you the best possible experience. Learn more