| Saturday, 9th February 2019, 5:28 pm

കോസ്റ്ററീക്കന്‍ മുന്‍ പ്രസിഡന്റും നൊബേല്‍ പുരസ്‌കാര ജേതാവുമായ ഓസ്‌കാര്‍ അരിയസിനെതിരെ വീണ്ടും ലൈംഗികാരോപണം; പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ ജോസ്: കോസ്റ്ററീക്കന്‍ മുന്‍ പ്രസിഡന്റും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവുമായ ഓസ്‌കര്‍ അരിയസിനെതിരെ വീണ്ടും ലൈംഗികാരോപണം. മുന്‍ മിസ് കോസ്റ്ററീക്കയാണ് ഓസ്‌കറിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. മുന്‍ പ്രസിഡന്റിനെതിരെ ലൈംഗികാരോപണം വര്‍ധിച്ച സാഹചര്യത്തിലാണ് മുന്‍ മിസ് കോസ്റ്ററീക്കയും രംഗത്ത് എത്തിയത്. കോസ്റ്ററീക്കയിലെ വിപ്ലവ പ്രസ്ഥാനവും പിന്നീട് അധികാരത്തിലുമെത്തിയ നാഷണല്‍ ലിബറേഷന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രവര്‍ത്തകനാണ് ഓസ്‌കാര്‍

2015ലാണ് ഓസ്‌കാര്‍ തനിക്കെതിരെ അപമര്യാദയായി പെരുമാറിയതെന്ന് യാസ്മിന്‍ മോറെല്‍സ് റോയിറ്റേഴ്‌സിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ സാന്‍ ജോസിലെ വീട്ടിലേക്ക് ക്ഷണിച്ച ശേഷം അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.



“”അയാളെന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.എന്റെ ശരീരത്തില്‍ പിടിക്കുകയും എന്റെ അനുവാദമില്ലാതെ ചുംബിക്കുകയും ചെയ്തു”” യാസ്മിന്‍ പറഞ്ഞു. കോസ്റ്ററീക്കന്‍ മാധ്യമങ്ങളാണ് ഓസ്‌കറിനെതിരേയുള്ള ലൈംഗികാരോപണ വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്.

ഞാനൊരുപാട് ആരാധിക്കുന്ന ഒരാളായിരുന്നു അയാള്‍. അദ്ദേഹത്തില്‍ നിന്ന് ഒരിക്കലും ഞാനങ്ങനെ പ്രതീക്ഷിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അരിയാസിനെതിരെ ലൈംഗികാരോപണം ഫയല്‍ ചെയ്തതായും അദ്ദേഹത്തിനെതിരെയുള്ള രണ്ടാമത്തെ ക്രിമിനല്‍ കേസാണിതെന്നും അഭിഭാഷകന്‍ അസോസിയേറ്റഡ് പ്രസിനോട് വിശദീകരിച്ചു.

ALSO READ: പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമോ സംയുക്ത പ്രചാരണമോ ഉണ്ടാകില്ല: സീതാറാം യെച്ചൂരി

മുന്‍ പ്രസിഡന്റിനെതിരെ ഇതുവരെ അഞ്ച് സ്ത്രീകളാണ് ലൈംഗികാരോപണവുമായി രംഗത്ത് എത്തിയത്. 2014ലാണ് ആദ്യ സംഭവം. ആണവ വിരുദ്ധ ആക്ടിവിസ്റ്റ് അലക്‌സാന്ദ്ര അര്‍സാണ് ആദ്യമായി ആരോപണമുയര്‍ത്തിയത്. അനുവാദമില്ലാതെ ആലിംഗനം ചെയ്‌തെന്നും ചുംബിച്ചെന്നുമായിരുന്നു ആരോപണം.

അരിയസിനെതിരെ കടുത്ത പ്രതിഷേധമാണ് കോസ്റ്ററീക്കയില്‍ ഉയരുന്നത്. സ്ത്രീകള്‍ക്കെതിരെ ആക്രമണം വര്‍ധിക്കുന്ന കാലത്ത് മാതൃകയാകേണ്ടവര്‍ ആക്രമണം നടത്തുന്നത് തെറ്റാണെന്ന് ലീഗല്‍ അബോര്‍ഷന്‍ മൂവ്‌മെന്റ് പ്രതിനിധി അന മരിയ റോഡ്രിഗസ് വ്യക്തമാക്കി.

രണ്ട് തവണ കോസ്റ്ററീക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഓസ്‌കര്‍ 1987 ലാണ് സമാധാത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. മധ്യ അമേരിക്കയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിലെ പങ്കാണ് ഓസ്‌കാറിന് അര്‍ഹനാക്കിയത്.

WATCH THIS VIDEO

Latest Stories

We use cookies to give you the best possible experience. Learn more