| Friday, 19th December 2025, 3:44 pm

തലതെറിച്ചവള്‍ എന്ന പേര് നേരത്തെ കിട്ടിയതുകൊണ്ട് രക്ഷപ്പെട്ടവളാണ് ഞാന്‍: ജുവല്‍ മേരി

ഐറിന്‍ മരിയ ആന്റണി

ചെറുപ്പത്തിലെ തലതെറിച്ചവള്‍ എന്ന പേര് കിട്ടിയതിനാല്‍ രക്ഷപ്പെട്ടയാളാണ് താനെന്ന് നടി ജുവല്‍ മേരി. പിങ്ക് പോഡ്കാസ്റ്റുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തല തെറിച്ച് പോയി ഒരു തരത്തിലും ഇവള്‍ നന്നാകില്ലെന്ന പറച്ചിലുകള്‍ അപ്പോഴേ കേട്ടിരുന്നു. പക്ഷേ ഈ പേര് നേരത്തെ കിട്ടിയത് കൊണ്ട് രക്ഷപ്പെട്ടവളാണ് ഞാന്‍. എന്റെ ഒരു അഭിപ്രായത്തില്‍ എത്രയും പെട്ടന്ന് ആ പേര് സ്വന്തമാക്കുക.

ദി റിബല്‍ കിഡ് എന്നുള്ള ടാഗ് കിട്ടി കഴിഞ്ഞാല്‍ പിന്നെ നാട്ടുകാരുടെ ശല്യമില്ല. സമൂഹത്തിന്റെ ശല്യമില്ല. അവര്‍ അങ്ങ് എഴുതി തള്ളിക്കോളും. അപ്പോള്‍ അത്രയും പ്രഷര്‍ കുറഞ്ഞു. ഗുഡ് ഗേള്‍ ഗുഡ് ബോയ് ടാഗുകള്‍ ഉള്ളവരാണ് കൂടുതലും സഫര്‍ ചെയ്യുന്നത്,’ ജുവല്‍ പറയുന്നു.

അവര്‍ക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്ന ബാധ്യത ഉണ്ടെന്നും ആ ബാധ്യത തനിക്ക് പണ്ടേ നഷ്ടപ്പെട്ടുവെന്നും നടി കൂട്ടിച്ചേര്‍ത്തു. കല്യാണത്തിന് ശേഷം വളരെ ട്രോമാറ്റിക്കായ ഒരു അനുഭവത്തിലൂടെ കടന്ന് പോയെന്നും ഡിവോഴ്‌സിന് ശേഷം തന്റെ മാനസിക അവസ്ഥ താറുമാറായിരുന്നുവെന്നും ജുവല്‍ പറഞ്ഞു. ഫിസിക്കലിയും മെന്റലിയും തന്നെ അത് വല്ലാതെ ബാധിച്ചിരുന്നുവെന്നും ജീവിതമേ നശിച്ചുപോയ പോലെയായിരുന്നുവെന്നും ജുവല്‍ പറഞ്ഞു.

‘ അപ്പോഴൊക്കെ ഞാന്‍ എന്നെ തന്നെ നീ തളരരുതെ എന്ന് പറഞ്ഞ് സമാധാനിപ്പിക്കുമായിരുന്നു. നാളെ എത്തുന്നത് വരെ എങ്ങനെയെങ്കിലും ഒന്ന് പിടിച്ച് നില്‍ക്ക് എന്ന് പറയും. ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്. എന്നും ഒരു ദിവസം കൂടെ ജീവിക്കാനുള്ള ഒരു കാരണം ഞാന്‍ കണ്ട് പിടിച്ചിരുന്നു,’ ജുവല്‍ കൂട്ടിച്ചേര്‍ത്തു.

ടെലിവിഷന്‍ അവതാരകയായി കരിയര്‍ തുടങ്ങിയ ജുവല്‍ മമ്മൂട്ടി നായകനായ പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. പിന്നീട് നളിനി, ഉട്ടോപ്യയിലെ രാജാവ്, ഞാന്‍ മേരിക്കുട്ടി, ഒരേ മുഖം ആന്റണി തുടങ്ങിയ സിനിമകളുടെ ഭാഗമായി.

Content Highlight: Jewel Mary says she is a survivor because she was nicknamed “the crazy girl” in her youth 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more