വാഷിങ്ടണ്‍: ഇസ്രഈല്‍- ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെ ടെഹ്‌റാനില്‍ നിന്നും എല്ലാവരും ഒഴിഞ്ഞു പോകണമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെഹ്‌റാന്‍ ഉടനടി ഒഴിപ്പിക്കണമെന്നാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പങ്കുവെച്ച സന്ദേശം.
ഇറാന്‍ അമേരിക്കയുമായി ആണവ കരാറില്‍ ഒപ്പിടേണ്ടിയിരുന്നതായിരുന്നുവെന്നും ഇറാന് ആണവായുധങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും ഇത് താന്‍ നിരവധി തവണ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
താന്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ട കരാറില്‍ ഇറാന്‍ ഒപ്പിടേണ്ടതായിരുന്നുവെന്നും നാണക്കേടും മനുഷ്യജീവിതത്തിന്റെ പാഴാക്കലും കൂടിയാണ് ഇറാന്‍ ഒപ്പിടാതിരിക്കുന്നത് കൊണ്ടുണ്ടാവുകയെന്നും ഇറാന് ആണവായുധം കൈവശം വെക്കാന്‍ കഴിയില്ലെന്ന് താന്‍ വീണ്ടും വീണ്ടും പറയുന്നുവെന്നും ടെഹ്‌റാന്‍ ഒഴിയണമെന്നും ട്രംപ് പറഞ്ഞു.
അധികം വൈകുന്നതിന് മുമ്പ് ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ജി.7 ഉച്ചകോടിക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞിരുന്നു. ഇസ്രഈലുമായുള്ള സംഘര്‍ഷത്തില്‍ ഇറാന്‍ ജയിക്കില്ലെന്ന് താന്‍ പറയുമെന്നും വൈകുന്നതിന് മുമ്പ് ഇസ്രഈലുമായി സംസാരിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇറാന് അവസാനമായി ഒരവസരം നല്‍കാന്‍ പദ്ധതിയിടുന്നതായും ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും നശിപ്പിച്ച ഇസ്രഈലി ആക്രമണങ്ങളുടെ ബാരല്‍ തടയാന്‍ ടെഹ്റാന്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ടുവെന്നും ട്രംപ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഇസ്രഈല്‍- ഇറാന്‍ സംഘര്‍ഷത്തില്‍ ടെഹ്‌റാനിലും ടെല്‍ അവീവിലുമടക്കം ആക്രമണങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇറാന്റെ ഔദ്യോഗിക സ്‌റ്റേറ്റ് ബ്രോഡ്കാസ്റ്ററിന്റെ കെട്ടിടമടക്കം ഇസ്രഈല്‍ ആക്രമിച്ചിരുന്നു.
ഇതിന് പിന്നാലെ ഇസ്രഈലി വാര്‍ത്ത ചാനലുകള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ടെല്‍ അവീവിലും ഹൈഫയിലും ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. മധ്യ ഇസ്രഈലില്‍ അഞ്ച് പേരും ഹൈവയില്‍ മൂന്ന് പേരും കൊല്ലപ്പെട്ടതായി ഇസ്രഈലി ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ 220ലധികം മരണങ്ങളുണ്ടായതായി ഇറാനിയന്‍ അധികൃതര്‍ അറിയിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആക്രമങ്ങളില്‍ ഇസ്രഈലില്‍ 20 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഹോം ഫ്രണ്ട് കമാന്റ് അറിയിച്ചു.
Content Highlight: Everyone should leave Tehran, Iran cannot have a nuclear weapon: Donald Trump