| Monday, 18th August 2025, 6:50 pm

മണ്ടത്തരമെന്ന് അന്നെല്ലാവരും പറഞ്ഞു; എന്നാൽ എന്നെയത് സഹായിച്ചു: ഫഹദ് ഫാസിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യ സിനിമയിലെ പരാജയത്തിന് ശേഷം മലയാള സിനിമയിലേക്ക് ​ഗംഭീര തിരിച്ചുവരവ് നടത്തിയ നടനാണ് ഫഹദ് ഫാസിൽ. പിന്നീടിങ്ങോട്ട് തന്റെ അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് നടൻ. ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ സിനിമ ഒരാഴ്ചത്തെ വ്യത്യാസത്തിൽ റിലീസ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ലൈഫിൽ മുമ്പ് ഒരേ സിനിമ അടുപ്പിച്ച് റിലീസ് ചെയ്തിട്ടുണ്ട്. ഡയമണ്ട് നെക്‌ലെയ്സ്, 22 ഫീമെയിൽ കോട്ടയവും ഒരാഴ്ചത്തെ വ്യത്യാസത്തിലാണ് റിലീസ് ചെയ്തത്. എന്നോട് എല്ലാവരും അന്ന് പറഞ്ഞിരുന്നു ഭയങ്കര മണ്ടത്തരമാണ് ചെയ്തതെന്ന് എന്നും ഇത്രയും ഗ്യാപിൽ സിനിമ റിലീസ് ചെയ്യരുതെന്നും,’ ഫഹദ് പറഞ്ഞു.

എന്നാൽ അതാണ് തന്നെ ഏറ്റവും കൂടുതൽ സഹായിച്ചതെന്നാണ് തനിക്ക് തോന്നുന്നതെന്നും രണ്ട് സിനിമകളിലും വ്യത്യസ്ത കഥാപാത്രമായിരുന്നത് നന്നായെന്നും ഫഹദ് പറയുന്നു.

തനിക്കിഷ്ടപ്പെട്ട പടം താൻ ചെയ്യുമെന്നും അത് ഒരുമിച്ച് റിലീസ് ആകുകയോ അല്ലാതെ റിലീസ് ചെയ്യുകയോ ചെയ്യുന്നതിൽ കാര്യമില്ലെന്നും ഫഹദ് പറഞ്ഞു.

റിലീസിന്റെ കാര്യങ്ങളൊന്നും നമ്മുടെ കയ്യിലല്ലെന്നും ഇഷ്ടപ്പെട്ട സിനിമ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കുണ്ടായ എല്ലാ മാറ്റവും തന്റെ ലൈഫിലെ എല്ലാ മാജിക്കും സംഭവി്ച്ചിരിക്കുന്നത് ഇവിടെ നിന്നാണെന്നും ന്തെങ്കിലും മാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതും മലയാള സിനിമയിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ഓടും കുതിര ചാടും കുതിര സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓടും കുതിര ചാടും കുതിര

ഹഹദ് നായക വേഷത്തിൽ എത്തുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ആവേശത്തിന് ശേഷം ഹഹദ് മലയാളത്തിൽ പ്രധാനകഥാപാത്രത്തിലെത്തുന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, രേവതി എന്നിവരാണ് നായികമാരായി എത്തുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഓ​ഗസ്റ്റ് 28ന് തിയേറ്ററുകളിലെത്തും.

Content Highlight: Everyone said it was stupid; but it helped me says Fahadh Faasil

We use cookies to give you the best possible experience. Learn more