മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കല്യാണി പ്രിയദര്‍ശന്‍. വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
കല്യാണിയുടെതായി ഈ ഓണത്തിന് തിയേറ്ററില്‍ എത്തിയത് രണ്ട് സിനിമകളാണ്. ലോകഃ ചാപ്റ്റര്‍ വണ്‍: ചന്ദ്രയും ഓടും കുതിര ചാടും കുതിരയും ആണ് കല്യാണിയുടെ സിനിമകള്‍.ചന്ദ്രയില്‍ നസ്‌ലെനാണ് കല്യാണിക്കൊപ്പം പ്രധാനകഥാപാത്രമായി എത്തിയതെങ്കില്‍ ഓടും കുതിരയില്‍ ഫഹദാണ് അഭിനയിച്ചത്.
ഇപ്പോള്‍ ഫഹദിനെക്കുറിച്ചും തന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍.
‘ഫഹദ് വളരെ ഇരുത്തം വന്ന നടനാണ്. എല്ലാവരും വളരെ മികച്ച അഭിനേതാവായി അംഗീകരിച്ചിട്ടും അദ്ദേഹത്തിന്റെ ശ്രദ്ധ ഇപ്പോഴും അഭിനയം എത്രത്തോളം മെച്ചപ്പെടുത്താം എന്നതിലാണ്. ഒരു നല്ല കലാകാരന് ഉണ്ടായിരിക്കേണ്ട രണ്ട് ഗുണങ്ങള്‍ ഫഹദിലുണ്ട്. സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം, സ്വന്തം അരക്ഷിതാവസ്ഥകളില്‍ നിന്ന് പുറത്തുകടന്ന് വളരാനുള്ള ശ്രമം. ഇതു രണ്ടും എന്നെയും സ്വാധീനിച്ചിട്ടുണ്ട്. അഭിനയത്തോടുള്ള എന്റെ സമീപനം തന്നെ മാറിയതുപോലെ തോന്നുന്നുണ്ട്,’ കല്യാണി പറയുന്നു.
ഫഹദിനൊപ്പം ഓടും കുതിര ചാടും കുതിരയിലാണ് ഒരുമിച്ച് അഭിനയിച്ചതെന്നും തന്റെ രണ്ട് സിനികള്‍ പുറത്തിറങ്ങിയപ്പോള്‍ രണ്ട് വ്യത്യസ്ത സിനിമകള്‍ എന്നതിനപ്പുറം രണ്ടു ലോകങ്ങള്‍ തന്നെയാണ് തനിക്ക് സമ്മാനിക്കുന്നതെന്നും കല്യാണി പറഞ്ഞു.
ഒന്നൊരു ഫണ്‍, റൊമാന്റിക് കോമഡി ചിത്രം. മറ്റൊന്ന് ഒരു ഡാര്‍ക് സൂപ്പര്‍ഹീറോ ചിത്രമാണെന്നും ഓരോന്നിലേക്കു കടക്കുമ്പോഴും ശാരീരികമായും മാനസികമായും തയാറെടുപ്പുകള്‍ വേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് കുറച്ച് ശ്രമകരമായിരുന്നെന്നും രണ്ടു കഥാപാത്രങ്ങള്‍ക്കും കഴിയുന്ന തരത്തില്‍ ആധികാരികത കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കല്യാണി പറഞ്ഞു. മനോരമ ഞായറാഴ്ച പതിപ്പിനോട് സംസാരിക്കുകയായിരുന്നു കല്യാണി പ്രിയദര്‍ശന്‍.
Content Highlight: Everyone has accepted him as a great actor, his focus is still on acting says Kalyan Priyadarshan