| Thursday, 18th June 2026, 4:34 pm

അഞ്ച് തവണ സ്‌ക്രിപ്റ്റ് വായിച്ചെങ്കിലും മനസിലായില്ല; പിന്നെ എന്റെ കഥാപാത്രം ചെയ്യാന്‍ കഥ മുഴുവന്‍ അറിയണമെന്നുമില്ല: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ടിയാന്‍’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന, ആര്യ നായകനാകുന്ന ചിത്രമാണ് ‘അനന്തന്‍ കാട്’. ജൂണ്‍ 25നാണ് സിനിമയുടെ വേള്‍ഡ്‌വൈഡ് റിലീസ്.

അനന്തപുരിയുടെ ഒരു കാലത്തെ ചരിത്രം ദൃശ്യവത്കരിക്കുന്ന ചിത്രമായിരിക്കും അനന്തന്‍കാട് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ആര്യ നായകനായി എത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് ഒരുമിക്കുന്നത്. നടി നിഖില വിമലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അനന്തന്‍കാട് സിനിമയുടെ ഭാഗമാകാന്‍ തീരുമാനിച്ചതിനെ കുറിച്ചും സിനിമയുടെ തിരക്കഥയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിഖില. തനിക്ക് സിനിമയുടെ കഥ പൂര്‍ണമായി അറിയില്ലെന്നാണ് നിഖില മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഒരുപാട് തവണ സ്‌ക്രിപ്റ്റ് വായിച്ചെങ്കിലും മനസിലായില്ലെന്നും പിന്നെ തന്റെ കഥാപാത്രം ചെയ്യാന്‍ സിനിമയുടെ കഥ മുഴുവന്‍ അറിയണമെന്നില്ലെന്നും നിഖില പറയുന്നു.

അനന്തന്‍കാട് മൂവി പോസ്റ്റര്‍ , മുരളി ഗോപി photo: X.com

‘ആ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്ത് തരം റോളാണെങ്കിലും അങ്ങനെ ഒരു അവസരം വരിക എന്നതാണല്ലോ. അപ്പോള്‍ ചെയ്യാം എന്ന് തോന്നി.

ടിയാന് ശേഷം മുരളി ഗോപി ചെയ്യുന്ന സിനിമയാണ്, വലിയ സിനിമയാണ്, വലിയ ക്യാന്‍വാസിലുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഇതിലുണ്ട്. ഇതിലങ്ങനെ ഒരു ഹീറോ ഹീറോയിന്‍  പരിപാടികളല്ല, കുറെ ക്യാരക്ടേഴ്‌സ് ആണ്. ആ ക്യാരക്ടേഴ്‌സിന് എല്ലാം അവരുടെ തന്നെ ഒരു ആര്‍ക്കും സ്റ്റോറി ലൈനും ഉള്ള ഒരു സിനിമയാണ്. ചെറിയ ക്യാരക്ടേഴ്‌സ് ആണെങ്കിലും അവര്‍ക്കും ഒരു സ്റ്റാര്‍ട്ടും ഒരു എന്‍ഡും എല്ലാം ഉണ്ട്,’ നിഖില പറഞ്ഞു.

മുരളി ഗോപിയുടേത് അല്‍പം ഹെവി റൈറ്റിങ് അല്ലേയെന്നും കഥ പൂര്‍ണമായി മനസിലായോ എന്നുമുള്ള ചോദ്യത്തിന് ഒരു അഞ്ചു പ്രാവശ്യമൊക്കെ വായിച്ചെന്നായിരുന്നു നിഖിലയുടെ മറുപടി.

സിനിമയുടെ കഥ പൂര്‍ണമായും അറിയില്ല. മനസിലാവില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ എന്റെ അടുത്ത് എന്റെ കഥാപാത്രത്തിന്റെ ആര്‍ക്കും എന്റെ ചുറ്റും ഉള്ളവരെ കുറിച്ചുമൊക്കെ പറഞ്ഞുതന്നു. ഞാന്‍ ഏത് സാഹചര്യത്തിലാണ് നില്‍ക്കുന്നത്, എന്റെ കോമ്പിനേഷന്‍ ഉള്ള ആള്‍ക്കാരും അവരുടെ ലൈഫും എങ്ങനെയാണ് അങ്ങനത്തെ കാര്യങ്ങളാണ് എനിക്ക് കൂടുതല്‍ അറിയുന്നത്.

നിഖില വിമല്‍, അനന്തന്‍കാട് മൂവി പോസ്റ്റര്‍ photo: X.com

അതല്ലാതെ ഒരുപാട് ഇന്‍സിഡന്‍സ് ഈ സിനിമയിലുണ്ട്. ഓരോ ഇന്‍സിഡന്‍സും മനസിലാക്കി നില്‍ക്കുക എന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഇതൊരു വലിയ സിനിമയാണ്. ഞാന്‍ ചെയ്ത ക്യാരക്ടര്‍ ചെയ്യാന്‍ ഇതൊന്നും അറിയണമെന്ന് എനിക്ക് നിര്‍ബന്ധം ഇല്ല. കാരണം ഇതൊരു വലിയ സിനിമയാണ്. സോഷ്യോ പൊളിറ്റിക്കല്‍ ഡ്രാമയാണ്.

ഒരുപാട് ആള്‍ക്കാരുണ്ട്, ഒരു പീരിയഡ് ഫിലിം എന്നുപറയാം. പല സ്ഥലത്ത് പല സമയങ്ങളില്‍ നടക്കുന്നതാണ്. അതുകൊണ്ട് ഞാന്‍ എന്റെ കഥാപാത്രത്തിന്റെ കാര്യങ്ങള്‍ മനസിലാക്കി.

പിന്നെ മുരളിചേട്ടനോടുള്ള ഒരു വിശ്വാസവും കൂടെ ഡെഫിനിറ്റലി അതിനകത്തുണ്ട്. എല്ലാ സിനിമകളും അങ്ങനെ ചെയ്യും എന്നുള്ളതല്ല, പക്ഷേ അത്തരത്തിലുള്ള ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹം ഉണ്ടാകുമ്പോള്‍ അങ്ങനെ ഒരു സിനിമ വരുമ്പോള്‍ നമുക്ക് അത് ചെയ്യാന്‍ തോന്നും,’ നിഖില വിമല്‍ പറഞ്ഞു.

Content Highlight: Even though I read the script five times, I didn’t understand it, Actress Nikhila Vimalm about Ananthankaadu Movie

We use cookies to give you the best possible experience. Learn more