ന്യൂദല്‍ഹി: വായ്പ തിരിച്ച് പിടിക്കുന്ന നടപടികളില്‍ കര്‍ശന നിയന്ത്രണവുമായി റിസര്‍വ് ബാങ്ക്.
കടം വാങ്ങിയവരുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിക്കുന്നത് തടയുക, വായ്പക്കാരെ ഫോണിലൂടെയോ നേരിട്ടോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് തടയുക, റിക്കവറി ഏജന്റുമാരുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, വായ്പ തിരിച്ച് പിടിക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ നയമുണ്ടാക്കുക എന്നിവയാണ് ലക്ഷ്യം.
വിവാഹം പോലുള്ള പരിപാടികളില്‍ സന്ദര്‍ശനങ്ങളും കോളുകളും ഒഴിവാക്കണമെന്നും അധിക്ഷേകഴിഞ്ഞ ആഴ്ചത്തെ പണയ അവലോകനത്തില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്നാണ് കരട് സര്‍ക്കുലര്‍ പുറത്തുവിട്ടത്.
മാര്‍ച്ച് ആറിനകം പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കാം.
റിക്കവറി ഏജന്റുമാര്‍ക്ക് പെരുമാറ്റ ചട്ടമുണ്ടാക്കുക, വായ്പക്കാര്‍ക്ക് പരാതി അറിയിക്കാന്‍ സംവിധാനമുണ്ടാക്കുക, റിക്കവറി ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക, എന്നിവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
വായ്പ തിരിച്ചുപിടിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പട്ടിക ബാങ്ക് ശാഖകളിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം, റിക്കവറി ഏജന്റിനെ ചുമതലപ്പെടുത്തുന്നതിന് മുമ്പ് ഇക്കാര്യം വായ്പക്കാരനെ അറിയിക്കണം, വായ്പക്കാരന്‍ നല്‍കിയ പരാതി തീര്‍പ്പാക്കുന്നത് വരെ ഏജന്റെിനെ ചുമതലപ്പെടുത്തരുത്, ഫോണ്‍ക്കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നത് നേരത്തെ വായ്പക്കാരെ അറിയിക്കണം തുടങ്ങിയവയും പുതിയ രേഖകളില്‍ പറയുന്നു.
ഈ വര്‍ഷം ജുലൈയിലായിരിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പ്രബാല്യത്തില്‍ വരിക.
Content Hglight: Even if the loan is delayed, there should be no threats, polite language should be used; Reserve Bank with restrictions