| Sunday, 14th December 2025, 10:53 am

വിമാനം റദ്ദാക്കിയാലും കിടന്നുറങ്ങണമല്ലോ ;ബെംഗളൂരു വിമാനത്താവളത്തിലേക്ക് കിടക്കയുമായി യാത്രക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു:  ബെംഗളൂരു വിമാനത്താവളത്തില്‍ കിടക്കുമായെത്തി , വൈറലായി യാത്രക്കാരന്റെ വീഡിയോ. ഇന്‍ഡിഗോ പ്രതിസന്ധിക്കിടെയാണ് വിമാനത്താവളത്തിലേക്ക് കിടക്കുമായുള്ള യാത്രക്കാരന്റെ വരവ്

നിരവധി പേരാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഇന്‍ഡിഗോയ്‌ക്കെതിരെ നിരവധി കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

‘ഇന്‍ഡിഗോ വിമാനങ്ങളുടെ വൈകല്‍ ആളുകളെ സ്ലീപ്പര്‍ കോച്ച് യാത്രക്കാരായി മാറ്റിയിരിക്കുന്നു. ഒരാള്‍ അക്ഷരാര്‍ത്ഥത്തില്‍ വിമാനത്താവളത്തില്‍ കിടക്കയുമായി എത്തിയിരിക്കുന്നു’, എന്ന അടിക്കുറിപ്പോടെയായിരുന്നു ലാഫ് ലൂം എന്ന എക്‌സ് ഹാന്‍ഡില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിമാനത്തിനായി യാത്രക്കാര്‍ ഒരുപാട് സമയം കാത്തിരിക്കേണ്ടി വരുമെന്നും എന്തിനും തയ്യാറായി വരേണ്ടി വരുമെന്ന തരത്തിലുള്ള മീമുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയിയല്‍ ട്രെന്‍ഡിങ്ങാണ്.

എന്നാല്‍ യാത്രാ തടസ്സം നേരിട്ട യാത്രക്കാര്‍ക്ക് ട്രാവല്‍ വൗച്ചര്‍ നല്‍കുമെന്ന് ഇന്‍ഡിഗോ അറിയിച്ചിരുന്നു. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ചുവരെയുണ്ടായ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിയ യാത്രക്കാര്‍ക്ക് പതിനായിരം രൂപയുടെ വൗച്ചറുകളാണ് നല്‍കുക.

സര്‍വ്വീസ് റദ്ദായവര്‍ക്കും സര്‍വ്വീസ് ഏറെ നേരം വൈകിയവര്‍ക്കും വൗച്ചറുകള്‍ ലഭിക്കും. വരുന്ന 12 മാസത്തിനിടയില്‍ ഈ വൗച്ചറുകള്‍ ഉപയോഗിക്കാം.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ വന്ന തടസം കാരണം ഇന്‍ഡിഗോ വലിയ പ്രതിസന്ധി നേരിട്ടിരുന്നു.

ഇത് രാജ്യ വ്യാപകമായി വിമാനം റദ്ദാക്കലിനും വൈകലിനുമെല്ലാം കാരണമായതോടെ നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായി. പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച പുതിയ ചട്ടങ്ങളും , ജിവനക്കാരുടെ കുറവും ഇന്‍ഡിഗോയെ ബാധിച്ചിട്ടുണ്ട്.

Content Highlight : Even if the flight is canceled, I have to sleep; passenger brings bed to Bengaluru airport

We use cookies to give you the best possible experience. Learn more