മനോജ് വധത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് യു.എ.പി.എ ചുമത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. നികുതി വര്‍ധനയില്‍ പുനക്രമീകരണം ആവശ്യമാണെന്നും വെള്ളക്കരം ഉള്‍പ്പെടെയുള്ള നികുതികള്‍ കൂട്ടിയതില്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയത് തെറ്റായ തീരുമാനമാണെന്ന് മുസ്‌ലീം ലീഗ് നേരത്തെ അറിയിച്ചിരുന്നു. വിചാരണ കൂടാതെ തടവിലിടുന്ന ഒരു നിയമത്തെയും ലീഗ് അംഗീകരിക്കില്ലെന്നും യു.എ.പി.എ ഉപയോഗിക്കാതെ തന്നെ ഇത്തരം അക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ കഴിയുമെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞിരുന്നു.
മനോജ് വധക്കേസില്‍ യു.എ.പി.എ നിയമം ചുമത്തിയത് ശരിയായില്ലെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സി.പി.ഐ.എമ്മിനെ ലക്ഷ്യമിട്ട് കരിനിയമം ചുമത്തിയത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.