| Tuesday, 21st April 2026, 7:33 am

'ദൃശ്യം 4 നുള്ള ചാൻസ് ഉണ്ട്; അനു ആണോ ഇനി ദൃശ്യം 3 യിൽ പണി കൊടുക്കുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്'; എസ്തർ അനിൽ

നന്ദന എം.സി

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളുടെ പട്ടികയിൽ മുൻപന്തിയിലാണ് മോഹൻലാൽ നായകനായ ‘ദൃശ്യം 3’. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ ഇനി എന്ത് സംഭവിക്കുമെന്നുള്ള ആകാംക്ഷയാണ് സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തുന്നത്.

ആദ്യ രണ്ട് ഭാഗങ്ങളിലൂടെ തന്നെ ഇന്ത്യൻ സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച ഈ ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുമ്പോൾ പ്രതീക്ഷകൾ അത്രയും ഉയർന്നിരിക്കുകയാണ്

ദൃശ്യം, Photo: IMDb

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ നിരൂപക പ്രശംസയും വൻ ബോക്സ് ഓഫീസ് വിജയവും ഒരുപോലെ നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ വിജയകഥയായി മാറി.

ചിത്രം ഏപ്രിൽ 2ന് വേൾഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഇപ്പോൾ മോഹൻലാലിന്റെ ജന്മദിനമായ മേയ് 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇതിനിടെ, ചിത്രത്തിൽ ജോർജുകുട്ടിയുടെ ഇളയ മകൾ അനുവായി എത്തിയ എസ്തർ നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ക്യൂ സ്റ്റുഡിയോയോട് സംസാരിക്കവേ, ‘ദൃശ്യം 3’ക്കുശേഷവും കഥയ്ക്ക് സാധ്യതയുണ്ടെന്നും, ‘ദൃശ്യം 4’ വരാൻ പോലും സാധ്യതയുണ്ടെന്നും എസ്തർ സൂചിപ്പിച്ചു.

ദൃശ്യം3, Photo: Mohanlal/ Facebook

‘ജീത്തു ജോസഫിന്റെ ഭാഷയിൽ പറഞ്ഞാൽ, ദൃശ്യം 3 ഒരു ഫാമിലി ഡ്രാമയാണ്. ദൃശ്യം എടുത്തു നോക്കുകയാണെങ്കിൽ, എന്റെ ചെറുപ്പകാലവും എല്ലാ കാലത്തുകൂടി കടന്ന് വന്ന ഒരു സിനിമയാണ് ദൃശ്യം.

ദൃശ്യം 3യെ കുറിച്ച് പല സ്ഥലങ്ങളിലും ഓരോരുത്തർ എഴുതിയിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ‘ഇനി പണി കൊടുക്കാൻ പോകുന്നത് അനു ആണോ’ എന്ന്. ’ പലരും അതെന്നോട് ചോദിക്കുന്നുണ്ട്. ദൃശ്യം 4 ന് ഒരു ചാൻസ് ഉണ്ട്. എന്നുകരുതി ദൃശ്യം 4 ഇറക്കും എന്നല്ല എപ്പോഴും ഒരു പോസിബിലിറ്റി ഉണ്ട്. അടുത്തത് എന്താണ് എന്നൊരു ചോദ്യം ഉണ്ടാകുമല്ലോ,’ എസ്തർ അനിൽ പറഞ്ഞു.

താൻ ജീത്തു ജോസഫിനോട് ദൃശ്യം 4 ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ ആദ്യം ദൃശ്യം 3 ഒന്നിറങ്ങട്ടെ എന്നായിരുന്നു മറുപടിയെന്നും താരം പറഞ്ഞു. ആന്റണി പെരുമ്പാവൂർ പല മീഡിയാസിനോടും ദൃശ്യം 4 ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിനെ കുറിച്ച് തനിക്കറിയില്ലെന്നും എസ്തർ പറഞ്ഞു.

Content Highlight: Esther anil talk about the movie Drishyam

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more