ബാലതാരമായി അരങ്ങേറ്റം കുറിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് എസ്തർ അനിൽ. അജി ജോൺ സംവിധാനം ചെയ്ത ‘നല്ലവൻ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ താരം, ജീത്തു ജോസഫിന്റെ ചിത്രം ‘ദൃശ്യം’ വഴിയാണ് ശ്രദ്ധേയയായത്.
മോഹൻലാലിന്റെ മകളായി എത്തിയ കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തതോടെ, എസ്തറിന്റെ അഭിനയജീവിതത്തിൽ വലിയൊരു മാറ്റമാണ് സംഭവിച്ചത്. ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും ഒരുപോലെ മികച്ച കെമിസ്ട്രി പങ്കിടുന്ന മോഹൻലാലിനെ കുറിച്ച്, ഇപ്പോൾ ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ എസ്തർ തുറന്നുപറയുകയാണ്.
എസ്തർ അനിൽ, Photo: YouTube/ Screengrab
‘കഴിഞ്ഞ ദിവസം സെറ്റിൽ ലാൽ അങ്കിളിന് ഒരു കോഫി കൊണ്ടുവന്നു. അപ്പോൾ ലാൽ അങ്കിൾ പറഞ്ഞു, ‘മോനെ, അത് കുറെയുണ്ടല്ലോ, അത് പകുതിയാക്ക്.’ അപ്പോൾ ഞാൻ പറഞ്ഞു, ‘ആ പകുതി ഞാൻ കുടിച്ചോളാം.’ അപ്പോൾ ജീത്തു അങ്കിൾ പറഞ്ഞു, ‘അതിന്റെ പകുതി ഞാൻ കുടിച്ചോളാം.’ അങ്ങനെ ആ പകുതിയാക്കിയ കോഫി ഞാനും ജീത്തു അങ്കിളും കൂടി കുടിച്ചു.
ലാൽ അങ്കിൾ എപ്പോഴും ‘മോനെ’ എന്നാണ് വിളിക്കുന്നത്. അവസാനം ഞാനും ‘മോനെ’ എന്ന് വിളിക്കാൻ തുടങ്ങി. ഞാൻ പിന്നെ ‘എന്താ മോനെ, ലൈൻ കട്ട്, ലൈൻ കട്ട്’ എന്നൊക്കെ പറയും. അപ്പോൾ എന്നോട് ചോദിച്ചു, ‘എന്താ ഈ ലൈൻ കട്ട്?’ ഞാൻ പറഞ്ഞു, ‘എനിക്കറിയുമോ, നിങ്ങൾ അല്ലേ ലൈൻ കട്ട് എന്ന് പറഞ്ഞത്? ഇപ്പോൾ എല്ലാവരും അതാണ് പറയുന്നത്.’
ദൃശ്യം, Photo: IMDb
എനിക്ക് അദ്ദേഹത്തിന്റെ ഹെൽത്തിനെ കുറിച്ച് ഭയങ്കര പേടിയായിരുന്നു. കാരണം ഏകദേശം 30 ദിവസമാണ് ഷൂട്ടിങ് എങ്കിൽ, അതിനിടയിൽ ബിഗ് ബോസിന്റെ ഷൂട്ടിന് പോകും, ഓരോരുത്തർ ഇൻവൈറ്റ് ചെയ്യുന്നിടത്തേക്ക് പോകും, അമ്പലത്തിൽ പോകും. ഞാൻ പിന്നെ ചോദിക്കും, ‘അങ്കിളിന് നോ പറയാമായിരുന്നില്ലേ?’ പക്ഷേ ആൾക്ക് ക്ഷീണമൊന്നുമില്ല. ഞാൻ ഇങ്ങനെ ചോദിക്കുമ്പോൾ അങ്കിൾ പറയും, ‘എന്താ ചെയ്യാ, ഇതായി പോയല്ലോ എന്റെ ജോലി.
എസ്തർ അനിൽ, Photo: Esther anil/ Facebook
ഇതൊക്കെ വിട്ട് ഒരു കോഴി വളർത്തൽ ഫാം തുടങ്ങിയാലോ?’ എന്ന് ചോദിച്ചതും ഞാൻ പറഞ്ഞു, ‘നല്ല കാര്യമാ, പക്ഷേ മലയാളികൾ കേൾക്കണ്ട, അഭിനയിച്ചാൽ മാത്രം മതി, വേറെ ഒന്നും ചെയ്യണ്ട’ എന്ന്. പിന്നെ എന്നോട് ‘ഞാൻ ഒരു ഫാം ഒക്കെ വെച്ച് ഒരു കാളവണ്ടി ഓടിച്ച് ഇങ്ങനെ വരാം, അപ്പോൾ വരുമോ എന്റെ കൂടെ?’ എന്ന് ചോദിച്ചു. ലാൽ അങ്കിൾ കുട്ടികളെ പോലെയാണ്. ആരാണ് സെറ്റിൽ ഏറ്റവും ഇളയത് എന്ന് നമ്മൾ ചിന്തിച്ച് പോകും,’ എസ്തർ ചിരിച്ചുകൊണ്ട് പറഞ്ഞു.
ദൃശ്യം 3 യാണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. സിനിമ പ്രേമികളും മോഹൻലാൽ ആരാധകരുംഒരുപോലെ കാത്തിരിക്കുന്ന ചിത്രം മെയ് 21 മോഹൻലാലിൻറെ ജന്മദിനത്തിലാണ് തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Esther anil talk about Mohanlal