മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിലെത്തി പിന്നീട് യുവ നടിയായി വളർന്ന താരം, ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയെടുത്തത്.
അജി ജോണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നല്ലവൻ ആണ് താരത്തിന്റെ ആദ്യ ചിത്രം. ഇപ്പോഴിതാ തന്റെ വിവാഹ സങ്കൽപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് എസ്തർ. അമ്മയും അച്ഛനും പ്രണയ വിവാഹമായിരുന്നല്ലോ എസ്തറിന്റെ വിവാഹ സങ്കൽപ്പങ്ങൾ എന്തൊക്കെയാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
എസ്തർ അനിൽ, Photo: X.com
‘മുപ്പത് വയസിന് മുമ്പ് രണ്ട് മൂന്ന് പെൺകുട്ടികളെ പെറ്റ് വളർത്തണമെന്ന് ആഗ്രഹമുണ്ട്. ഈ വിഷയത്തിൽ സത്യം പറഞ്ഞാൽ മനസ് വളരെ മിക്‌സ്‌ഡാണ്.
എന്റെ പ്രായത്തിലുള്ള കൂട്ടുകാരിൽ പലരും കല്യാണം കഴിച്ചു. ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട് കല്യാണം കഴിക്കുന്നതെന്തിനാണെന്ന്? മറ്റൊരു കുടുംബത്തിൻ്റെ വാല്യൂസ്, രീതികൾ എല്ലാത്തിനോടും ചേർന്നു പോകണമല്ലോ? തമാശയായി പറഞ്ഞാൽ ചേട്ടാ എന്ന് വിളിക്കാൻ പറ്റുന്ന, സ്നേഹമുള്ള, സപ്പോർട്ടീവായ, വിശ്വസ്‌തനായ ഒരാളെ കെട്ടണം.
ആക്‌ച്വലി… ഐ ഡോണ്ട് നോ.. എന്റെ ബെസ്‌റ്റ് ഫ്രണ്ടാകാൻ പറ്റിയ ഒരാളെയാണ് എനിക്ക് വേണ്ടത്. അച്ഛൻ അനിലിനും അമ്മ മഞ്ജുവിനും ഞാൻ കല്യാണം കഴിക്കണമെന്ന് ആഗ്രഹം പോലുമില്ല. ഇത്ര സ്വാതന്ത്ര്യത്തോടെ വളർത്തിയിട്ട് കല്യാണം കഴിഞ്ഞ് പെട്ടുപോയാലോ എന്നു തോന്നിയിട്ടാകും.
എനിക്ക് വേണമെന്നു തോന്നിയാൽ മാത്രം അവർ പിന്തുണയ്ക്കും. നാട്ടിൻ പുറത്തുള്ള മോഡേണായ ആൾക്കാരാണ് അപ്പയും അമ്മയും,’ എസ്തർ അനിൽ പറഞ്ഞു.
ദൃശ്യം3, Photo: Mohanlal/ Facebook
ദൃശ്യം 3 യാണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ നിരൂപക പ്രശംസയും വൻ ബോക്സ് ഓഫീസ് വിജയവും ഒരുപോലെ നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ വിജയകഥയായി മാറി.
ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത് എന്നിവരും മാറ്റ് പ്രധാന വേഷത്തിലെത്തുന്നു. 2013ൽ പുറത്തിറങ്ങിയ ആദ്യ ഭാഗവും പിന്നീട് എത്തിയ രണ്ടാം ഭാഗവും വൻ വിജയമായതിന് പിന്നാലെ, മൂന്നാം ഭാഗമായ ദൃശ്യം 3 മെയ് 21 മോഹൻലാലിൻറെ ജന്മദിനത്തിൽ തിയേറ്ററുകളിലെത്തും.
Content Highlight: Esther anil is talking about the concept of marriage.