| Thursday, 24th October 2019, 8:53 am

എറണാകുളത്ത് യു.ഡി.എഫിന്റെ ടി.ജെ വിനോദ് മുന്നില്‍; ആശങ്കയോടെ മുന്നണികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ  യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ. വിനോദ് മുന്നില്.

325 വോട്ടുകള്ക്കാണ് ടി.ജെ. വിനോദ് മുന്നിട്ട് നില്ക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.ജി രാജഗോപാലായിരുന്നു  ലീഡ് ചെയ്തത്. മൂന്ന് പോസ്റ്റല്‍ വോട്ടുകളും ബി.ജെ.പിക്കാണ് ലഭിച്ചത്.

എറണാകുളത്ത് 123 സര്‍വ്വീസ് വോട്ടുകളും മൂന്ന് പോസ്റ്റല്‍ വോട്ടുകളുമാണുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.ഫ് മികച്ച ലീഡ് നേടിയ മണ്ഡലമാണ് എറണാകുളം.

ഹൈബി ഈഡന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മനു റോയിയാണ്.

Latest Stories

We use cookies to give you the best possible experience. Learn more