കൊച്ചി: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ജെയിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള ഓഫീസിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് ജെയിന്‍ ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് ജെയിന്‍ ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. മരണത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും സൂചനയുണ്ട്.
നേരത്തെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ജെയിന്‍ കെ.പി.സി.സിക്ക് പരാതി നല്‍കിയിരുന്നു. രാഹുല്‍ മാങ്കൂട്ടം എം.എല്‍.എയെ അനുകൂലിക്കുന്നവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
Content Highlight: Ernakulam Congress Digital Media Cell Coordinator PV Jain found dead