| Saturday, 14th February 2026, 12:32 pm

എംബാപ്പയ്‌ക്കൊപ്പമെത്താന്‍ ഹാലണ്ട്; കളത്തിലിറങ്ങിയാല്‍ വേണ്ടത് ഇത്രമാത്രം...

ശ്രീരാഗ് പാറക്കല്‍

എഫ്.എ കപ്പിലെ നാലാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി സാല്‍ഫോര്‍ഡ് സിറ്റിയും തമ്മില്‍ ഇന്ന് (ഫെബ്രുവരി 14) ഏറ്റുമുട്ടാനിരിക്കുകയാണ്.

മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിന് ഒരു മിന്നും നേട്ടം സ്വന്തമാക്കാനുള്ള അവസരവും വന്നുചേര്‍ന്നിരിക്കുകയാണ്. 2025-26 സീസണില്‍ 50 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ എന്ന നേട്ടത്തിലെത്താനാണ് താരത്തിന് സാധിക്കുക.

ക്ലബ്ബിനും രാജ്യത്തിനുമായി 50 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നല്‍കിയ കിലിയന്‍ എംബാപ്പയ്‌ക്കൊപ്പമെത്താനാണ് ഹാലണ്ടിനുള്ള അവസരം.

ഇതിനായി ഹാലണ്ടിന് ഇനി ഒരു ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ മാത്രമാണ് വേണ്ടത്. നിലവില്‍ 49 തവണയാണ് ഹാലണ്ട് ഗോളായും അസിസ്റ്റായും രാജ്യത്തിനും ക്ലബ്ബിനും വേണ്ടി തിളങ്ങിയത്.

പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ മികച്ച പ്രകടനമാണ് ഹാലണ്ട് കാഴ്ചവെക്കുന്നത്. സിറ്റിക്ക് വേണ്ടി 26 മത്സരത്തില്‍ നിന്ന് 22 ഗോളുകളാണ് താരം സ്വന്തമാക്കിയത്. ആറ് അസിസിസ്റ്റും താരത്തിനുണ്ട്. ക്ലബ്ബിന് വേണ്ടി 183 മത്സരങ്ങളില്‍ നിന്ന് 153 ഗോളുകളാണ് ഹാലണ്ട് അടിച്ചെടുത്തത്.

അതേസമയം ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് വേണ്ടി മിന്നും പ്രകടനമാണ് എംബാപ്പ കാഴ്ചവെക്കുന്നത്. 22 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകളാണ് താരം സ്വന്തമാക്കിയത്. നാല് അസിസ്റ്റും നിലവില്‍ താരത്തിനുണ്ട്.

ഫുട്‌ബോള്‍ ലോകത്ത് ഒപ്പത്തിനൊപ്പമാണ് എംബാപ്പെയും ഹാലണ്ടും കുതിക്കുന്നത്. ഇതിനോടകം പല റെക്കോഡുകളും താരങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി വമ്പന്‍ ഫോമിലാണ് ഇരുവരും പന്ത് തട്ടുന്നത്. നോര്‍വേയ്ക്ക് വേണ്ടി നിലവില്‍ 48 മത്സരങ്ങളില്‍ നിന്ന് 55 ഗോളുകളാണ് താരം നേടിയത്. അതേസമയം ഫ്രാന്‍സിന് വേണ്ടി 94 മത്സരങ്ങളില്‍ നിന്ന് 55 ഗോളുകളാണ് താരം നേടിയത്.

Content Highlight: Erling Haaland Need One More Goal Contribution To Achieve Great Record

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more