| Sunday, 8th October 2023, 6:18 pm

ചിലപ്പോള്‍ 15 വര്‍ഷം സിറ്റിയില്‍ കളിക്കും, അതിനെന്താ?; ഹാലണ്ടിന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാലണ്ടിന്റെ ക്ലബ്ബ് ട്രാന്‍സ്ഫറുമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. ഇപ്പോള്‍ കളിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും കരാര്‍ അവസാനിക്കാന്‍ ധാരാളം സമയമുണ്ടെന്നും ഹാലണ്ട് പറഞ്ഞു. ഇനി താന്‍ 15 വര്‍ഷം ഇംഗ്ലണ്ടില്‍ ചെലവഴിക്കുകയാണെങ്കില്‍ സിറ്റിയില്‍ തുടരുമെന്നും അത് അപ്പോള്‍ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘സിറ്റിയില്‍ മൂന്ന് വര്‍ഷവും 10 മാസവുമാണ് എനിക്ക് കരാറുള്ളത്. ഇനിയുമൊരുപാട് സമയമുണ്ട്. ഇപ്പോള്‍ അടുത്ത മാച്ചിനെ കുറിച്ചിനെ കുറിച്ചാണ് എന്റെ ചിന്ത, ഈ സീസണിനെ കുറിച്ചും. അതുകഴിഞ്ഞട്ടല്ലേ ബാക്കി. ഇനി ഞാന്‍ 15 വര്‍ഷം ഇംഗ്ലണ്ടില്‍ ചെലവഴിക്കുകയാണെങ്കില്‍ തന്നെ എന്താ? നമുക്ക് അപ്പോള്‍ നോക്കാം,’ ഹാലണ്ടിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

യുവേഫയുടെ മികച്ച താരമായ് ഹാലണ്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും സിറ്റിയിലെ സഹതാരമായ കെവിന്‍ ഡി ബ്രൂയിനെയും പിന്തള്ളിയാണ് 23കാരനായ നോര്‍വീജിയക്കാരന്‍ യുവേഫയുടെ ഈ വര്‍ഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി നടത്തിയ ഗംഭീര പ്രകടനമാണ് താരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും സിറ്റിയിലെ സഹതാരമായ കെവിന്‍ ഡി ബ്രൂയിനെയും പിന്തള്ളിയാണ് 23കാരനായ നോര്‍വീജിയക്കാരന്‍ യുവേഫയുടെ ഈ വര്‍ഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി നടത്തിയ ഗംഭീര പ്രകടനമാണ് താരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയ കുതിപ്പ് തുടരുകയാണ്. ജര്‍മന്‍ ക്ലബ്ബായ ആര്‍.ബി ലെപ്സിക്കിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് പെപ്പും കൂട്ടരും സീസണിലെ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്.

ഇതോടെ രണ്ട് മത്സരവും ജയിച്ച് ഗ്രൂപ്പ് ജി യില്‍ ഒന്നാം സ്ഥാനത്താണ് സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒക്ടോബര്‍ എട്ടിന് ആഴ്സണലിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. ഗണ്ണേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ എമിറൈറ്റ്സ് സ്റ്റേഡിയത്തില്‍ ആണ് മത്സരം.

Content Highlights: Erling Haaland about club transfer

We use cookies to give you the best possible experience. Learn more