വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള എപ്‌സ്റ്റിൻ ഫയൽസിലെ പിൻവലിച്ച വിവരങ്ങൾ പുനപ്രസിദ്ധീകരിച്ചു.
ഇന്നലെ പ്രസിദ്ധീകരിച്ച എപ്‌സ്റ്റിൻ ഫയൽസിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ ട്രംപിനെതിരെയുള്ള വിവരങ്ങൾ പിൻവലിച്ചിരുന്നു.
30 ലക്ഷം പേജുകളും 2000 വീഡിയോ ദൃശ്യങ്ങളും 180000 ചിത്രങ്ങളും ഉൾകൊള്ളുന്ന എപ്‌സ്റ്റിൻ ഫയൽസ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
ദശാബ്ദങ്ങൾക്ക് മുമ്പ് ട്രംപ് പതിമൂന്ന്, പതിനാല് വയസുള്ള തന്നെക്കൊണ്ട് ഓറൽ സെക്സ് ചെയ്യിച്ചു എന്ന ഒരു യുവതിയുടെ പരാതിയാണ് ഇപ്പോൾ പുറത്തുവന്നതിൽ പ്രധാനപ്പെട്ടത്.
35 വർഷങ്ങൾക്ക് മുമ്പ് ന്യൂ ജേഴ്സിയിൽ വച്ച് ട്രംപ് തന്നെക്കൊണ്ട് ഓറൽ സെക്സ് ചെയ്യിച്ചിരുന്നു എന്നും വിസമ്മതിച്ച താൻ ട്രംപിനെ കടിച്ചു എന്നും വനിതയുടെ പരാതിയിൽ പറയുന്നു.
കടിച്ചശേഷം താൻ ട്രംപിനെ നോക്കി ചിരിച്ചു, അപ്പോൾ ട്രംപ് തന്റെ മുഖത്തടിച്ചെന്നും എപ്‌സ്റ്റിൻ ഫയൽസിലെ പരാതിയിലുണ്ട്.
ട്രംപിന് പുറമെ എപ്‌സ്റ്റിനും തന്നെ പീഡിപ്പിച്ചതായും വനിതയുടെ പരാതിയിലുണ്ട്.
എപ്‌സ്റ്റിനുമായുള്ള വർഷങ്ങൾ നീണ്ട ബന്ധം നിഷേധിക്കാത്ത ട്രംപ് ആ ബന്ധം വർഷങ്ങൾക്ക് മുൻപ് വഷളായതായും പറഞ്ഞിരുന്നു.
നൂറിൽകൂടുതൽ] തവണയാണ് പുതുതായി പുറത്തുവന്ന എപ്‌സ്റ്റിൻ ഫയൽസിൽ അമേരിക്കൻ പ്രസിഡന്റിനെ കുറിച്ചുള്ള പരാമർശമുള്ളത്.
ട്രംപിനെതിരായ ആരോപണങ്ങൾ പിൻവലിച്ചതല്ലെന്നും ഓൺലൈനിലെ ഓവർലോഡ് കാരണമാണ് ആ വിവരങ്ങൾ അപ്രത്യക്ഷമായത് എന്നുമാണ് വിഷയത്തിൽ യു.എസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസിന്റെ വിശദീകരണം.
Content Highlight: Epstein files document mentioning Trump ‘disappears’, then restored