| Wednesday, 23rd September 2026, 8:42 pm

ഇത് വളരെ വേദനാജനകമായൊരു വിടപറച്ചിലാണ്: എന്‍സോ ഫെര്‍ണാണ്ടസ്

ശ്രീരാഗ് പാറക്കല്‍

ഇതിഹാസ താരം ലയണല്‍ മെസി അര്‍ജന്റീനക്കൊപ്പം തന്റെ അവസാന മത്സരം കളിക്കാന്‍ ഒരുങ്ങുകയാണ്. ബൊളീവിയ, ബുര്‍ക്കിന ഫാസോ, ബെനിന്‍ റിപ്പബ്ലിക് എന്നീ ടീമുകള്‍ക്കെതിരെയുള്ള സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിലാണ് മെസി ഇടം നേടിയത്.

അടുത്തിടെ ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മെസിക്ക് വിടവാങ്ങല്‍ മത്സരം നല്‍കാനാണ് ലയണല്‍ സ്‌കലോണി,മെസിയെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ മെസിയുടെ അവസാന മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് അര്‍ജന്റൈന്‍ താരം എന്‍സോ ഫെര്‍ണാണ്ടസ്.മെസിയും എന്‍സോയും

‘ഇത് വളരെ വേദനാജനകമായൊരു വിടപറച്ചിലാണ്. എന്നാല്‍ ലിയോയ്‌ക്കൊപ്പം ഈ നിമിഷം ആസ്വദിക്കണം. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കരിയറിനും ഇത് വളരെ പ്രത്യേകതയുള്ള സമയമാണ്. അദ്ദേഹം നേടിയതെല്ലാം ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അദ്ദേഹം മികച്ചൊരു മാതൃകയാണ്,’ എന്‍സോ മാധ്യമങ്ങളോട് പറഞ്ഞു.

മെസി വിരമിച്ചതിന് ശേഷമുള്ള കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ചോദ്യത്തിനും എന്‍സോ മറുപടി പറഞ്ഞിരുന്നു. ‘അദ്ദേഹം ഇതുവരെ പോയിട്ടില്ലല്ലോ. അതുകൊണ്ട് അദ്ദേഹത്തോടൊപ്പമുള്ള അവസാനത്തെ ആ മത്സരം പരമാവധി ആസ്വദിക്കണം. അതിന് ശേഷം തീര്‍ച്ചയായും ഒരു പുതിയ ഘട്ടം ആരംഭിക്കും,’ എന്‍സോ കൂട്ടിച്ചേര്‍ത്തു.

2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം.

അര്‍ജന്റൈന്‍ ഫുട്‌ബോളിന് ഐതിഹാസിക സംഭാവനകള്‍ നല്‍കിയ താരമാണ് മെസി. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങള്‍ക്ക് ഫുട്ബോള്‍ ലോകം സാക്ഷിയായി. ഫൈനലില്‍ സ്പെയ്നിന് മുന്നില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പില്‍ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.

Content Highlight: Enzo Fernandez Talking About Lionel Messi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more