| Friday, 31st March 2023, 11:17 pm

'എന്താടാ സജി'യുടെ സ്‌നീക്ക് പീക്ക് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ‘എന്താടാ സജി’ സിനിമയുടെ സ്‌നീക്ക് പീക്ക് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ഹിറ്റ് രാജാക്കന്മാരായ കുഞ്ചാക്കോ ബോബനും ജയസൂര്യയും നിവേദ തോമസും ഒന്നിക്കുന്ന മാജിക്ക് ഫ്രെയിംസിന്റെ കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ‘എന്താടാ സജി’ ഏപ്രില്‍ 8ന് തിയേറ്ററുകളില്‍ എത്തുന്നു.

നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബുവാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് എന്താടാ സജി നിര്‍മ്മിക്കുന്നത്. നീണ്ട ഒരു ഇടവേളക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

എന്താടാ സജിക്ക് വേണ്ടി സംഗീത സംവിധാനം വില്യം ഫ്രാന്‍സിസ് നിര്‍വഹിക്കുന്നു. ക്യാമറ-ജിത്തു ദാമോദര്‍, കോ-പ്രൊഡ്യൂസര്‍-ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, എഡിറ്റിങ്-രതീഷ് രാജ്, ഒറിജിനല്‍ ബാക്ഗ്രൗണ്ടസ്‌കോര്‍-ജെക്ക്സ് ബിജോയ്, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നവീന്‍.പി.തോമസ്, മേക്കപ്പ്-റോണക്സ് സേവ്യര്‍, കോസ്റ്റും ഡിസൈനര്‍-സമീറ സനീഷ്.

പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍-ഗിരീഷ് കൊടുങ്ങലൂര്‍,ആര്‍ട്ട് ഡയറക്ടര്‍-ഷിജി പട്ടണം, അസോസിയേറ്റ് ഡയറക്ടര്‍-മനീഷ് ഭാര്‍ഗവന്‍,പ്രവീണ് വിജയ്, അഡ്മിനിസ്ട്രേഷന്‍&ഡിസ്ട്രിബൂഷന്‍ ഹെഡ്-ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്-അഖില്‍ യശോധരന്‍, സ്റ്റില്‍-പ്രേം ലാല്‍,ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, മാര്‍ക്കറ്റിങ് -ബിനു ബ്രിങ് ഫോര്‍ത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്-ഒബ്‌സ്‌ക്യുറ പി.ആര്‍.ഓ-മഞ്ജു ഗോപിനാഥ് എന്നിവര്‍ ആണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

content bhighlighta: enthada saji movie sneak paeck

Latest Stories

We use cookies to give you the best possible experience. Learn more