റിയാദ്: സൗദി അറേബ്യയിലെ അല്‍-ഖര്‍ജിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ച് റിയാദിലെ ഇന്ത്യന്‍ എംബസി.
അല്‍-ഖര്‍ജ് ഗവര്‍ണറേറ്റിലെ ഒരു ജനവാസ മേഖലയിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംബസിയുടെ വിശദീകരണം.
ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
‘കഴിഞ്ഞ ദിവസം വൈകുന്നേരം അല്‍-ഖര്‍ജിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഇന്ത്യക്കാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നത് വളരെ ആശ്വാസകരമാണ്,’ ഇന്ത്യന്‍ എംബസി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണെന്നും സ്ഥിഗതികള്‍ നിരീക്ഷിക്കുകയാണെന്നും എംബസി അറിയിച്ചു.
എംബസിയിലെ കൗണ്‍സിലര്‍ വൈ. സാബിര്‍ രാത്രി തന്നെ സ്ഥലം സന്ദര്‍ശിക്കുകയും പരിക്കേറ്റയാളെ കാണുകയും ചെയ്തതായും എംബസി പ്രസ്താവനയില്‍ പറഞ്ഞു.
മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടവും എംബസിയും നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ട് ബംഗ്ലാദേശി പൗരന്മാരാണെന്നും പരിക്കേറ്റത് ഇന്ത്യന് പൗരനാണെന്നും വ്യക്തമായതായി സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ട്രേറ്റും പ്രസ്താവനയിറക്കിയിട്ടുണ്ട്.
ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശിയും കൊല്ലപ്പെട്ടുവെന്നും 12 ബംഗ്ലാദേശികള്‍ക്ക് പരിക്കേറ്റുവെന്നുമായിരുന്നു സൗദിയുടെ പ്രാരംഭ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
Content Highlight: Ensuring women’s representation in Indian judiciary is a huge task that is yet to be completed: Chief Justice