ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാനേജരുടെ മകനും കളിക്കാരനുമായ ജെയിംസ് പിയേഴ്‌സണ്‍ (21), ആദം സ്മിത്ത് (22), ടോം ഹോപ്പര്‍ (21) എന്നിവരാണ് സെക്‌സ് വീഡോയോയില്‍ ഉള്‍പ്പെട്ടത്. സംഭവം ബ്രിട്ടന്‍സ് മിറര്‍ ന്യൂസ്്‌പേപ്പര്‍ റിപ്പോര്‍ട്ടു ചെയ്തതോടെയാണ് താരങ്ങള്‍ മാപ്പു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
ഒരു ഹോട്ടല്‍ മുറിയിലെ കിടക്കയില്‍ മൂവരും നഗ്നരായി ചിരിച്ചുകൊണ്ടു നില്‍ക്കുന്നതാണ് വീഡോയയില്‍ ഉള്ളത്. തായ് യുവതി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ചിത്രീകരിച്ച ഇവര്‍ യുവതി “സ്ലിറ്റ് ഐസ്” എന്നു വിളിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഏഷ്യയില്‍ ജനിച്ചവരെ വംശീയമായി കളിയാക്കാനായി ഉപയോഗിക്കുന്ന വാക്കാണിത്.
പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ അവസാനിച്ചശേഷം ബാങ്കോക്കില്‍ തെരഞ്ഞെടുത്ത ടീമുമായി ഫുട്‌ബോള്‍ കളിക്കാനെത്തിയതായിരുന്നു ലീസ്റ്റര്‍ സിറ്റി. ഇവിടുത്തെ മത്സരത്തോടെ ലീസ്റ്റര്‍ സിറ്റിയുടെ ഫുട്‌ബോള്‍ സീസണ്‍ അവസാനിക്കുകയും ചെയ്തു. സീസണ്‍ അവസാനിച്ചതിന്റെ സന്തോഷത്തിലാണ് മദ്യപാനോത്സവം സംഘടിപ്പിച്ചത്.
ഇതിനിടയിലാണ് തായ് പെണ്‍കുട്ടിയെ സെക്‌സിനായി എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. താരങ്ങളുടെ പ്രവര്‍ത്തി കടുത്ത അച്ചടക്ക ലംഘനമായാണ് കാണുന്നതെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ക്ലബ്ബ് സൂചന നല്‍കി. താരങ്ങളുടെ സെക്‌സ് ടേപ്പിലെ വംശീയ അധിക്ഷേപം ഇതിനകം തന്നെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. തായ്‌ലന്റ് അധികൃതരും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.