ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പര നവംബര്‍ 21നാണ് ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര പെര്‍ത്തിലാണ് ആരംഭിക്കുന്നത്. ഇപ്പോള്‍ പരമ്പരയ്ക്കായുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. ബെന്‍ സ്റ്റോക്‌സിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഓസീസിനെതിരെ കളത്തിലിറങ്ങുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് പുലര്‍ത്തുന്ന മികച്ച സ്‌ക്വാഡാണ് ഇംഗ്ലണ്ട് പുറത്ത് വിട്ടത്.
മാത്രമല്ല ഒക്ടോബര്‍ ന്യൂസിലാന്‍ഡിനെതിരെ നടക്കാനിരിക്കുന്ന മൂന്ന് ടി-20 മത്സരങ്ങളുടേയും മൂന്ന് ഏകദിനങ്ങളുടേയും സ്‌ക്വാഡ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റിലും ഹാരി ബ്രൂക്കിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇംഗ്ലണ്ട് പോരാട്ടത്തിന് ഇറങ്ങുന്നത്.
ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ഷൊയ്ബ് ബഷീര്‍, ജാക്കബ് ബെഥെല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാഴ്‌സ്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, വില്‍ ജാക്‌സ്, ഒല്ലി പോപ്പ്, മാത്യു പോട്ട്‌സ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടങ്, മാര്‍ക്ക് വുഡ്
ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍, സോണി ബേക്കര്‍, ടോം ബാന്റണ്‍, ജേക്കബ് ബെഥെല്‍, ജോസ് ബട്‌ലര്‍, ബ്രയാന്‍ കാഴ്‌സ്, സാം കറന്‍, ലിയാം ടോവ്‌സണ്‍, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ആദില്‍ റഷീദ്, ജോ റൂട്ട്, ജെയ്മി സ്മിത്, ലൂക്ക് വുഡ്
ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), രഹാന്‍ അഹമ്മദ്, സോണി ബേക്കര്‍, ടോം ബാന്റണ്‍, ജേക്കബ് ബെഥെല്‍, ജോസ് ബട്‌ലര്‍, ബ്രൈഡന്‍ കാഴ്‌സ്, ജോര്‍ദാന്‍ കോസ്, സാക്ക് ക്രോളി, സാം കരന്‍, ലിയാം ഡോവ്‌സണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ലൂക്ക് വുഡ്