അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലാന്‍ഡിനെതിരെയുള്ള മൂന്നാം ടെസ്റ്റിന് ശേഷം പടിയിറങ്ങുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. മൂന്നാം ടെസ്റ്റിലെ നാലാം ദിനമായ ഇന്ന് കളി ആരംഭിക്കുന്നതിന് മുമ്പ് ടീമിനോട് തന്റെ തീരുമാനം താരം അറിയിക്കുകയായിരുന്നു.
15 വര്‍ഷത്തെ കരിയറിന് വിരമിട്ടാണ് സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുന്നത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ താരത്തിന്റെ അരങ്ങേറ്റം 2011ലായിരുന്നു. ഏകദിനത്തില്‍ അയര്‍ലാന്‍ഡിനെതിരെയായിരുന്നു താരം ഇംഗ്ലണ്ടിനായി ആദ്യ മത്സരം കളിച്ചത്.
അതേവര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ കളത്തിലിറങ്ങി ടി – 20യിലും സ്റ്റോക്‌സ് അരങ്ങേറി. 2013ലായിരുന്നു ഓള്‍റൗണ്ടറുടെ ടെസ്റ്റ് അരങ്ങേറ്റം. 2022 തൊട്ട് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനവും താരം ഏറ്റെടുത്തു.
ഇംഗ്ലണ്ട് ജേഴ്‌സിയില്‍ ഇതുവരെ സ്റ്റോക്‌സ് 11276 റണ്‍സെടുത്തിട്ടുണ്ട്. 218 ടെസ്റ്റ് ഇന്നിങ്‌സില്‍ കാഴ്ച്ച താരം 7228 റണ്‍സാണ് ഇതുവരെ നേടിയത്. 14 സെഞ്ച്വറികളും 37 അര്‍ധ സെഞ്ച്വറികളും താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ അടിച്ചിട്ടുണ്ട്. 180 ഇന്നിങ്‌സില്‍ നിന്ന് 246 വിക്കറ്റുകളും 35കാരന്‍ വീഴ്ത്തിയിട്ടുണ്ട്.
ഏകദിനത്തില്‍ 99 ഇന്നിങ്‌സില്‍ നിന്ന് 3463 റണ്‍സാണ് സ്റ്റോക്‌സിന്റെ സമ്പാദ്യം. അഞ്ച് സെഞ്ച്വറികളും 24 അര്‍ധ സെഞ്ച്വറികളുമാണ് 50 ക്രിക്കറ്റില്‍ താരം നേടിയിട്ടുള്ളത്. 88 ഇന്നിങ്‌സില്‍ പന്തെറിഞ്ഞ താരം 74 വിക്കറ്റുകളും കരസ്ഥമാക്കി. ടി – 20യില്‍ 585 റണ്‍സ് നേടിയപ്പോള്‍ 26 വിക്കറ്റുകളാണ് ഓള്‍റൗണ്ടര്‍ വീഴ്ത്തിയത്.
ഇംഗ്ലണ്ടിനൊപ്പം രണ്ട് തവണ താരം വിശ്വവിജയിയായി. 2019 ഏകദിന ലോകകപ്പില് ന്യൂസിലാന്ഡിനെ പരാജയപ്പെടുത്തിയും 2022 ടി-20 ലോകകപ്പില് പാകിസ്ഥാനെ പരാജയപ്പെടുത്തിയുമായിരുന്നു സ്റ്റോക്‌സ് ഇംഗ്ലണ്ടിനൊപ്പം ലോകചാമ്പ്യനായത്.
Content Highlight: England Test captain Ben Stokes announce retirement from International Cricket