| Sunday, 22nd February 2026, 4:38 pm

12.00 ആവറേജ്, 113.2 സ്‌ട്രൈക്ക് റേറ്റ്; സൂപ്പര്‍ 8ലും നാണം കെട്ട് ജോസേട്ടന്‍!

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8 മത്സരത്തില്‍ ഇംഗ്ലണ്ടും ശ്രീലങ്കയും ഏറ്റുമുട്ടുകയാണ്. പല്ലക്കേലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്.

നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സാണ് നേടിയത്. ടീമിന് വേണ്ടി 39 പന്തില്‍ 62 റണ്‍സ് നേടിയ ഓപ്പണര്‍ ഫില്‍ സാള്‍ട്ടും വില്‍ ജാക്‌സുമാണ് (1) ക്രീസിലുള്ളത്.

മത്സരത്തില്‍ ടീം സ്‌കോര്‍ 16 എന്ന നിലയിലംത്തിയപ്പോള്‍ സൂപ്പര്‍ താരം ജോസ് ബട്‌ലറിനെ ത്രീ ലയണ്‍സിന് നഷ്ടമായി. 14 പന്തില്‍ വെറും ഏഴ് റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ബൗണ്ടറികള്‍ ഒന്നും തന്നെ ഇല്ലാതെ 50.00 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. ലോകകപ്പില്‍ താരം കളിച്ച അഞ്ച് മത്സരങ്ങളിലും മോശം പ്രകടനമാണ് നടത്തിയത്.

26 (17), 21 (14), 3 (4), 3 (4), 7 (14) എന്നീ ക്രമത്തിലാണ് താരം പുറത്തായത്. ലോകകപ്പില്‍ ഇതുവരെ 12.00 ആവറേജില്‍ 60 റണ്‍സാണ് ഓപ്പണറായ ബട്‌ലറിന് നേടാനായത്. 113.2 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്ങും. നിര്‍ണായകമായ സൂപ്പര്‍ 8ലും തിളങ്ങാനാകാതെ മടങ്ങിയതോടെ ബട്‌ലറിന്റ ഫോമില്‍ വമ്പന്‍ ആശങ്കയിലാണ് ആരാധകരും ടീം മാനേജ്‌മെന്റും.

ജോസിന് പുറമെ ടോം ബാന്റണ്‍ ആറ് റണ്‍സിന് റണ്‍ ഔട്ട് ആയപ്പോള്‍ 14 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ദുനിത് വെല്ലാലഗെയുടെ പന്തില്‍ മടങ്ങി. സാം കരണ്‍ 11 റണ്‍സും നേടി പുറത്തായി.

അതേസമയം നിലവില്‍ ലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലാലഗെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: England Star Player Poor Performance In T20 World Cup 2026

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more