| Wednesday, 15th July 2026, 9:37 pm

മെസിയെ 100 ശതമാനം തടയാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്കറിയാം: ഇംഗ്ലണ്ട് പരിശീലകന്‍ തോമസ് ട്യൂച്ചെല്‍

ശ്രീരാഗ് പാറക്കല്‍

ഫിഫ ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഡിഫന്റിങ് ചാമ്പ്യന്മാരായ അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. അറ്റ്‌ലാന്റ സ്‌റ്റേഡിയമാണ് വേദി. മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ട് പരിശീലകന്‍ തോമസ് ട്യൂച്ചെല്‍ മെസിയുടെ മുന്നേറ്റങ്ങള്‍ തടയുന്നതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഫുടബോള്‍ സര്‍ക്കിളുകളില്‍ ചര്‍ച്ച ചെയ്യുന്നത്. മെസിയെ എല്ലായിപ്പോഴും 100 ശതമാനം തടയാന്‍ കഴിയില്ലെന്നും എല്ലാവര്‍ക്കും മെസി പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ഇടങ്ങള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ട് പരിശീലകന്‍ തോമസ്

‘മെസിയെ എല്ലായിപ്പോഴും 100 ശതമാനം തടയാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്കറിയാം. എര്‍ലിങ് ഹാലന്‍ഡില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു കളിക്കാരനാണ് അദ്ദേഹം, എന്നാല്‍ എര്‍ലിങ്ങിനെതിരെ കളിക്കേണ്ട രീതി മനസിലാക്കി ഞങ്ങള്‍ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു.

ഞാന്‍ ഇതേക്കുറിച്ച് ചിന്തിച്ചിരുന്നു, എല്ലാവര്‍ക്കും അവന്‍ (മെസി) പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ഇടങ്ങള്‍ അറിയാം. മത്സരങ്ങള്‍ വിശകലനം ചെയ്താല്‍, അവന്‍ കാര്യങ്ങള്‍ വേഗത്തില്‍ കാണുന്നു. പന്ത് അവനിലേക്ക് വീഴുകയും അവന്‍ വിടവ് കണ്ടെത്തുകയും ചെയ്യുന്നു… ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അദ്ദേഹത്തെ തടയാനുള്ള വഴി കണ്ടെത്താന്‍ ഞങ്ങള്‍ തയ്യാറാണ്,’ തോമസ് ട്യൂച്ചെല്‍ പറഞ്ഞു.

ഇംഗ്ലണ്ട് നിരയില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നും ജൂഡ് ബെല്ലിങ്ഹാമും അര്‍ജന്റൈന്‍ പ്രതിരോധ നിരക്ക് തലവേദനയുണ്ടാക്കുമെന്നുറപ്പാണ്. ആറ് ഗോളുകള്‍ വീതം നേടിയാണ് ഇരു താരങ്ങളും കുതിക്കുന്നത്. ഈ

എന്നാല്‍ 1966ല്‍ ലോകകപ്പ് വിജയിച്ചതിന് ശേഷം ഒരിക്കല്‍ പോലും കിരീടം നേടാന്‍ ത്രീ ലയണ്‍സിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നീണ്ട 60 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാവും ഇംഗ്ലണ്ട് ലക്ഷ്യം വെക്കുക. മറുഭാഗത്ത് ലോക കിരീടം നിലനിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യവുമായാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്.

Content Highlight: England Coach Thomas Tuchel Talking About Lionel Messi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more