| Tuesday, 10th April 2018, 6:49 pm

തെറ്റിദ്ധാരണയുടെ പേരില്‍ ബെന്‍ ഡക്കറ്റിന് ആര്‍.സി.ബി ആരാധകരുടെ ആക്രമണം; അതിരുവിട്ട മെസ്സേജുകള്‍ അംഗീകരിക്കാനാവില്ലെന്ന് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരിനെ കുറിച്ച് ട്വീറ്റ് ചെയ്ത ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ബെന്‍ ഡക്കറ്റിന് ആരാധകരുടെ ട്രോള്‍. ആര്‍.സി.ബി ടീം തമാശയാണെന്നായിരുന്നു ഡക്കറ്റിന്റെ ട്വീറ്റ്.

കളിയാക്കില്ല താരം ട്വീറ്റ് ചെയ്തതെങ്കിലും ആരാധകര്‍ തെറ്റിദ്ധരിക്കുകയായിരുന്നു. ഡീകോക്ക്, ഡിവില്ലിയേഴ്‌സ്, കോഹ്‌ലി, മക്കല്ലം എന്നിവരടങ്ങിയ മികച്ച ടീം ബംഗ്ലൂരിനുണ്ടെന്നും ഇക്കാര്യമാണ് താന്‍ പറഞ്ഞതെന്നും ഡക്കറ്റ് വ്യക്തമാക്കി.

ട്വീറ്റിന് തെറിവിളികള്‍ കണ്ടാണ് എഴുന്നേറ്റതെന്നും ഇത്തരം സന്ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഡക്കറ്റ് പറഞ്ഞു. തനിക്ക് ലഭിച്ച തെറിവിളികളുടെ സ്‌ക്രീന്‍ഷോട്ട് താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more