| Tuesday, 30th June 2026, 9:57 pm

ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചു; ഇന്ത്യയെ നേരിടാന്‍ ത്രീ ലയണ്‍സും റെഡി

ശ്രീരാഗ് പാറക്കല്‍

ഇന്ത്യക്കെതിരായ ആദ്യ ടി-20 മത്സരത്തിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചു. ഹാരി ബ്രൂക്കിനെ നായകനാക്കിയാണ് ത്രീ ലയണ്‍സ് ഇന്ത്യക്കെതിരെ കളത്തിലിറങ്ങുന്നത്. ജോസ് ബട്‌ലര്‍, ഫില്‍ സാള്‍ട്ട്, ആദില്‍ റഷീദ്, സാം കറന്‍ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങള്‍ ടീമിലുണ്ട്. ലൂക്ക് വുഡ്, സാഖിബ് മഹ്‌മൂദ് തുടങ്ങിയ യുവ നിരയും ഇംഗ്ലണ്ടിനുണ്ട്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്സ്, ലിയാം ഡോസണ്‍, സാഖിബ് മഹ്‌മൂദ്, ആദില്‍ റഷീദ്, ലൂക്ക് വുഡ്

അതേസമയം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് നാളെയാണ് (ജൂലൈ 5) തുടക്കമാകുന്നത്. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയില്‍ പരാജയപ്പെട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെയുള്ള സീരിസിനൊരുങ്ങുന്നത്.

ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞത്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഒറ്റ മത്സരം പോലും വിജയിക്കാതെയാണ് ഇന്ത്യ സീരിസ് കൈവിട്ടത്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.

Content Highlight: England announce playing XI for first T20I against India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more