| Sunday, 2nd March 2014, 11:11 am

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ സീനിയേഴ്‌സ് ബലാത്സംഗം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കോയമ്പത്തൂര്‍: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബലാത്സംഗം ചെയ്തു.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സീനിയര്‍ വിദ്യാര്‍ത്ഥികളായ ഇരട്ട സഹോദരന്മാര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞതിനു ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരന്ന പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേയ്ക്ക് തട്ടിക്കൊണ്ടു പോയാണ് സഹോദരന്മാര്‍ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടു പേരും വിദേശത്താണ് ജോലി ചെയ്യുന്നത്.

കോയമ്പത്തൂരിലുള്ള പ്രൊഫഷണല്‍ കോളേജുകളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങിന്റെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more