2026 ടി – 20 ലോകകപ്പില്‍ ഇറ്റലിയും ഇംഗ്ലണ്ടും ഏറ്റുമുട്ടുകയാണ്. നിലവില്‍ മറുപടി ബാറ്റിങ്ങില്‍ ഇറ്റലി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെടുത്തിട്ടുണ്ട്. 20 പന്തില്‍ 40 റണ്‍സെടുത്ത ബെഞ്ചമിന്‍ മാനെന്റിയും 30 പന്തില്‍ 40 റണ്‍സെടുത്ത ജസ്റ്റിന്‍ മോസ്‌കയുമാണ് ക്രീസിലുള്ളത്.
ഹാരി മാനെന്റി (11 പന്തില്‍ 12), ജെ.ജെ സ്മട്‌സ് (നാല് പന്തില്‍ പൂജ്യം), ആന്തണി മോസ്‌ക (ഒരു പന്തില്‍ പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇറ്റലിക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റുകളും ജെയ്മി ഓവേര്‍ടണ്‍ ഒരു വിക്കറ്റും നേടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ പതറിയ ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത് അര്‍ധ സെഞ്ച്വറി നേടിയ വില്‍ ജാക്സായിരുന്നു. താരം 22 പന്തുകള്‍ നേരിട്ട് പുറത്താവാതെ 53 റണ്‍സാണ് എടുത്തത്. നാല് സിക്‌സുകളും മൂന്ന് ഫോറുകളും ഉള്‍പ്പടെയായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
വില്‍ ജാക്സ്. Photo: ICC/x.com
ഇറ്റലിക്കെതിരെ നേരിട്ട 21ാം പന്തിലായിരുന്നു ജാക്സ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. അതോടെ ഒരു സൂപ്പര്‍ നേട്ടവും താരം സ്വന്തമാക്കി. ടി – 20 ലോകകപ്പില്‍ വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് താരമെന്ന നേട്ടമാണ് താരം കുറിച്ചത്. നേരത്തെ ഈ നേട്ടം ഇയാന്‍ മോര്‍ഗന്റെയും ജോസ് ബട്‌ലറുടെയും പേരിലായിരുന്നു.
ടി – 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനായുള്ള ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍
(പന്ത് – താരം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
21 – വില്‍ ജാക്സ് – ഇറ്റലി – 2026
25 – ഇയാന്‍ മോര്‍ഗന്‍ – വെസ്റ്റ് ഇന്‍ഡീസ് – 2012
25 – ജോസ് ബട്‌ലര്‍ – ഓസ്‌ട്രേലിയ – 2021
ടോം ബാന്റണ്‍. Photo: England Cricket/x.com
അതേസമയം, ജാക്സിന് പുറമെ ടോം ബാന്റണ്‍ 21 പന്തില്‍ 30 റണ്‍സും ഫില്‍ സാള്‍ട്ട് 15 പന്തില്‍ 28 റണ്‍സും ചേര്‍ത്തു. ഒപ്പം സാം കറന്‍ 19 പന്തില്‍ 25 റണ്‍സും സംഭാവന ചെയ്തു.
ഇറ്റലിക്കായി ക്രിഷന്‍ കലുഗമഗെയും ഗ്രാന്റ് സ്റ്റുവര്‍ട്ടും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജെ.ജെ. സ്മട്‌സ്, അലി ഹസന്‍, ബെഞ്ചമിന്‍ മാനെന്റി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവുമെടുത്തു.
Content Highlight: Eng vs Ita: Will Jacks registered fastest half century of an England player in T20 World Cup
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ