| Thursday, 27th August 2026, 12:58 pm

34 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വൈക്കിങ്ങിന്റെ മാസ് എന്‍ട്രി; ഒപ്പം അപൂര്‍വ നേട്ടവും!

ശ്രീരാഗ് പാറക്കല്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്ലെയ് ഓഫില്‍ ലെഗ് രണ്ടിലെ രണ്ടാം റൗണ്ടില്‍ ഡിനാമോ സഗ്രബിനെ പരാജയപ്പെടുത്തി വൈക്കിങ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വൈകിങ് വിജയം നേടിയത്.

മത്സരത്തിലെ 10ാം മിനിട്ടില്‍ ഗോളടിക്ക് തുടക്കമിട്ടത് ഡിനാമോയുടെ അര്‍ബര്‍ ഹൊക്‌സയാണ്. എന്നാല്‍ അധികം വൈകാതെ വൈക്കിങ് അക്കൗണ്ട് തുറന്നു. 18ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ സ്ലാകോ ട്രിപ്പിക്കാണ് വൈകിങ്ങിനെ സമനിലയിലെത്തിച്ചത്.

തുടര്‍ന്ന് എഡ്‌വിന്‍ ഓസ്‌ബോ 48ാം മിനിട്ടില്‍ ഗോള്‍ നേടി വൈക്കിങ്ങിനെ മുന്നിലെത്തിച്ചു. 50ാം മിനിട്ടില്‍ ടോബിയാസ് മൊയ് കൂടി വൈക്കിങ്ങിന് വേണ്ടി ഗോള്‍ നേടിയതോടെ വിജയം തങ്ങളുടെ പക്കലാക്കാന്‍ ടീമിന് സാധിച്ചു.

ഇതോടെ ഒരു വമ്പന്‍ നേട്ടവും വൈകിങ് സ്വന്തമാക്കിയിരിക്കുകയാണ്. 34 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വൈക്കിങ് എഫ്.കെ ചാമ്പ്യന്‍സ് ലീഗിന്റെ പ്രധാന ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ഇതോടെ ബോഡോ/ഗ്ലിമ്റ്റിനൊപ്പം ഒരേ സീസണില്‍ രണ്ട് നോര്‍വീജിയന്‍ ക്ലബ്ബുകള്‍ ചാമ്പ്യന്‍സ് ലീഗിന്റെ പ്രധാന ഘട്ടത്തില്‍ കളിക്കുന്ന നേട്ടവും വൈക്കിങ് എഫ്.കെ സ്വന്തമാക്കി.

1999ന് ശേഷം ആദ്യമായാണ് രണ്ട് നോര്‍വീജിയന്‍ ക്ലബ്ബുകള്‍ ഒരുമിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ പ്രധാന ഘട്ടത്തില്‍ കളിക്കുന്നത്. 34 വര്‍ഷത്തിന് ശേഷമുള്ള വൈക്കിങിന്റെ തിരിച്ചുവരവ് നോര്‍വീജിയന്‍ ഫുട്‌ബോളിലെ ശ്രദ്ധേയ നേട്ടമായി മാറുകയും ചെയ്തിരിക്കുകയാണ്.

Content Highlight: Ending a 34-year wait, Viking FK has qualified for the main stage of the Champions League

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more