ടെല്‍അവീവ്: വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സ്‌പെഷ്യല്‍ ജ്യൂറി പുരസ്‌കാരം നേടിയ ‘നാസ’ ഡോക്യൂമെന്ററിയുടെ സംവിധായകരുടെ പൗരത്വം റദ്ദാക്കാനൊരുങ്ങി ഇസ്രഈല്‍.
ഗസ വംശഹത്യയുടെ നേര്‍ ചിത്രം വെളിപ്പെടുത്തുന്ന ഡോക്യൂമെന്ററി കഴിഞ്ഞ ദിവസമായിരുന്നു സ്‌പെഷ്യല്‍ ജ്യൂറി പുരസ്‌ക്കാരം നേടിയത്. ഇസ്രഈലികളായ യുവല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവരാണ് ‘നാസ’ സംവിധാനം ചെയ്തത്.
ഈ സംവിധായകര്‍ രാജ്യദ്രോഹികളാണെന്നും പൗരത്വം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സംസാരിക മന്ത്രി മിക്കി സോഹനാണ് രംഗത്തെത്തിയത്.
‘ലോകത്തെ ജൂതവിരുദ്ധരില്‍ നിന്ന് കയ്യടി നേടുന്നതിനായി സ്വന്തം രാജ്യത്തെ അപായപ്പെടുത്താന്‍ തയ്യാറായ സംവിധായകരുടെ നടപടി രാജ്യദ്രോഹമാണ്. ഇവരുടെ പൗരത്വം റദ്ദാക്കണം,’ മിക്കി സോഹര്‍ എക്‌സില്‍ കുറിച്ചു.
ഐ.ഡി.എഫ് സൈനികര്‍ക്കും ഇസ്രഈലിനും ഹാനികരമാകുന്ന സൃഷ്ടികളാണ് ഇവയെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇവര്‍ ഇസ്രഈല്‍ ജനതയ്ക്ക് മുഴുവന്‍ അപമാനമാണെന്ന് ഇസ്രല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറും പറഞ്ഞു. സംവിധായകര്‍ക്ക് ഗസയിലെ ഹമാസ് സ്വീകരണം നല്‍കുമെന്നും ബെന്‍ഗ്വിര്‍ പരിഹസിച്ചു.
ഗസയിലെ സൈനിക നീക്കങ്ങളില്‍ എ.ഐ അധിഷ്ഠിത ടാര്‍ഗറ്റിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് 24 ഇസ്രഈലി സൈനികരും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും നടത്തുന്ന വെളിപ്പെടുത്തലുകളാണ് നാസ എന്ന ഡോക്യുമെന്ററിയിലുള്ളത്.
500 സാധാരണക്കാരുടെ മരണത്തിന് കാരണമായേക്കാവുന്ന ആക്രമണങ്ങള്‍ക്ക് വരെ അനുമതി നല്‍കിയതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിലുണ്ട്. 2026 ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററിക്ക് വലിയ സ്വീകാര്യതയും സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചിരുന്നു. 25 മിനിട്ടോളമാണ് കയ്യടി കിട്ടയത്. ഇത് അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അംഗീകാരമാണ്.
2025 ല്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ നോ അദര്‍ ലാന്‍ഡ് എന്ന ചിത്രത്തിന്റെ സംവിധായകരുമാണ് യുവല്‍ എബ്രഹാമും റേച്ചല്‍ സോറും.
എന്നാല്‍ ഡോക്യുമെന്ററിയിലെ ആരോപണങ്ങള്‍ ഇസ്രഈല്‍ സൈന്യം തള്ളി. ആക്രമണ തീരുമാനങ്ങള്‍ എടുക്കുന്നത് മനുഷ്യരാണെന്നും എ.ഐ അല്ലെന്നുമാണ് ഐ.ഡി.എഫിന്റെ വാദം.
അതേസമയം കൃത്യമായ വിവരങ്ങളുടെയും സുരക്ഷിതമായ സാഹചര്യത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുള്ളതെന്ന് സംവിധായകര്‍ വ്യക്തമാക്കി.
ഇസ്രഈലി സൈനികരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ രാത്രികാലങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നും ഷൂട്ട് ചെയ്ത വെളിപ്പെടുത്തലുകള്‍ ആനിമേഷനിലൂടെ ശബ്ദം മാറ്റിയായിരുന്നു ഡോക്യൂമെന്ററിയില്‍ നല്‍കിയിരുന്നത്.
Content Highlight: “Endangered the country to win applause from antisemites worldwide”: Israel moves to revoke the citizenship of the directors of the ‘Gaza’ documentary that exposes the genocide.