| Sunday, 7th June 2026, 12:33 pm

47 വര്‍ഷത്തെ നിരോധനത്തിന് അന്ത്യം; ലക്ഷദ്വീപില്‍ മദ്യം ഒഴുക്കാനൊരുങ്ങി കേന്ദ്രം

നിഷാന. വി.വി

കവരത്തി: ലക്ഷദ്വീപിലെ 47 വര്‍ഷത്തെ മദ്യ നിരോധനം അവസാനിപ്പിച്ചു. പുതിയ എക്‌സൈസ് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെയാണ് പതിറ്റാണ്ടുകളായുള്ള മദ്യ നിരോധന നിയമത്തിന് ഇളവ് വരുന്നത്.

ഇനിമുതല്‍ മദ്യത്തിന്റെ ഉത്പാദനം, വില്‍പ്പന, ഉപഭോഗം എന്നിവ നിയന്ത്രിക്കാനായി ഒരു എക്‌സൈസ് കമ്മീഷനെയും നിയമിക്കും.

ടൂറിസത്തിന്റെ പേരില്‍ ദ്വീപിലേക്ക് മദ്യം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുമ്പ് വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പുതിയ പ്രഖ്യാപനം.

ദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ ഖേഡാ പട്ടേല്‍ എത്തിയതോടെയാണ് ദ്വീപിലെ സമ്പൂര്‍ണ മദ്യ നിരോധനം ഒഴിവാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.

ടൂറിസം വികസിക്കണമെങ്കില്‍ മദ്യ നിരോധനം ഒഴിവാക്കണമെന്ന നിലപാടായിരുന്നു പ്രഫുല്‍ ഖേഡാ പട്ടേലിന്റേത്. പുതിയ നിമയം വരുന്നതോടെ വരുമാനത്തില്‍ വലിയ വര്‍ധനവാണ് ലക്ഷ്യമിടുന്നത്.

ബിയറിന് 200 ശതമാനവും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 400 ശതമാനവുമാണ് എക്‌സൈസ് ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം നാടന്‍ കള്ളിന് യാതൊരുവിധ നികുതിയും ഏര്‍പ്പെടുത്തിയിട്ടില്ല.

Content Highlight: End of 47-year ban; Center prepares to allow liquor in Lakshadweep

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more