| Sunday, 11th October 2026, 7:10 am

വിദേശത്ത് എമ്പുരാന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും; ഓവര്‍സീസ് കളക്ഷനില്‍ ബെത്‌ലഹേം രണ്ടാമത്

അശ്വിന്‍ രാജേന്ദ്രന്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററിലെത്തി കണ്ട മലയാള ചിത്രം എന്ന റെക്കോഡ് സ്വന്തമാക്കിയ സിനിമയായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡിയും പ്രൊഡക്ഷന്‍ ഹൗസായ ഭാവന സ്റ്റുഡിയോസും ഒന്നിച്ച ബെത്‌ലഹേം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഓണം വെക്കേഷന്‍ ലക്ഷ്യമിട്ട് ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തിയ ചിത്രം 325 കോടിയിലധികമാണ് ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം കേരള ബോക്സ് ഓഫീസില്‍ നിന്നും 150 കോടി കടക്കുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. രണ്ടും മൂന്നും തവണ തിയേറ്ററുകളിലെത്തി ചിത്രം കണ്ടവരും ഒട്ടനവധിയാണ്. ബോക്സ് ഓഫീസിലെ വിജയകുതിപ്പിന് പിന്നാലെ ജിയോ ഹോട്സ്റ്റാറിലൂടെ ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.

മലയാളത്തിലെ പല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തന്റെ പേരില്‍ എഴുതിച്ചേര്‍ത്തായിരുന്നു ബെത്‌ലഹേം തിയേറ്റര്‍ വിട്ടത്. എന്നാല്‍ ഫൈനല്‍ കളക്ഷനിലെ ഒരു ലിസ്റ്റില്‍ ബെത്‌ലഹേമിന് മുന്നിലെത്താന്‍ പറ്റിയിട്ടില്ലെന്ന വാര്‍ത്തകളാണ് സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആഗോള ബോക്‌സ് ഓഫീസിലും ലോക്കല്‍ കളക്ഷനിലും ചിത്രം മുന്നിട്ടപ്പോള്‍ വിദേശ ബോക്‌സ് ഓഫീസ് കളക്ഷന്‍ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് ബെത്‌ലഹേം കുടുംബ യൂണിറ്റുള്ളത്.

എമ്പുരാന്‍. Photo: X.com

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എമ്പുരാനാണ് വിദേശത്ത് നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം. ലൂസിഫറിന്റെ വന്‍ വിജയം കഴിഞ്ഞ് വര്‍ഷങ്ങള്‍ കാത്തിരുന്ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വലിയ ഹൈപ്പായിരുന്നു സിനിമാലോകത്ത് ലഭിച്ചത്. മലയാളത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനെന്ന റെക്കോര്‍ഡും എമ്പുരാന്റെ പേരിലാണ്. അതേസമയം 140 കോടി നേടിയാണ് ബെത്‌ലഹേം ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടുള്ളത്.

Content Highlight: Empuraan tops in overseas box office collection, bethlehem in second position

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more