| Tuesday, 3rd June 2025, 6:08 pm

പ്രായപൂര്‍ത്തിയാവാത്ത അസം സ്വദേശിയെ ഭീഷണിപ്പെടുത്തി നിക്കാഹ് നടത്തി തൊഴിലുടമ; ലൈംഗികാതിക്രമം നടന്നതായും പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത അസം സ്വദേശിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിക്കാഹ് നടത്തിയതായി പരാതി. തിരുവമ്പാടിയിലെ ഒരു ഫാമില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ ആണ് നിര്‍ബന്ധിച്ച് നിക്കാഹ് ചെയ്യിപ്പിച്ചത്.

പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും സമ്മതമില്ലാതെയാണ് നിക്കാഹ് നടന്നത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. ഫാം ഉടമകളാണ് സംഭവത്തിന് പിന്നിലെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.

സംഭവത്തില്‍ തിരുവമ്പാടി പൊലീസ് കേസ് എടുത്തിട്ടുണ്ട്. താമരശേരി സ്വദേശി അബ്ബാസ്, മാനിപുരം സ്വദേശി സഫീര്‍ ബാബു എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

Content Highlight: Employer threatens minor Assam native and conducts Nikah; complaint also alleges sexual assault

We use cookies to give you the best possible experience. Learn more