| Monday, 14th April 2014, 1:51 pm

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ നിന്നും 5,500 തൊഴിലാളുകള്‍ പുറത്തേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ധീരുബായ് അമ്പാനി നോളജ് സിറ്റിയില്‍ ജോലി ചെയ്യുന്ന അയ്യായിരത്തി അഞ്ഞൂറിലധികം തൊഴിലാളികള്‍ക്ക് പുറത്തേക്കുള്ള വഴി തുറക്കുന്നു.

അനില്‍ അമ്പാനിയുടെ കീഴിലാണ് ധീരുബായ് അമ്പാനി നോളജ് സിറ്റി പ്രവര്‍ത്തിച്ചു വരുന്നത്. റിലയന്‍സ് ഗ്രൂപ്പ് വിഭജനത്തിനു ശേഷം 2005ല്‍ ആയിരുന്നു നോളജ് സിറ്റി അനില്‍ അമ്പാനിയുടെ കീഴിലെത്തുന്നത്.

കമ്പനിയെ ലാഭത്തിലാക്കാന്‍ അനില്‍ അമ്പാനി രൂപം കൊടുത്ത അഞ്ചിന പദ്ധതിയുടെ അടിസ്ഥാനത്തിനാണ് 5500 ഉദ്യോഗസ്ഥരെ പുറത്താക്കുന്നത്.

ഉദ്യോഗസ്ഥരെ പുറത്താക്കുന്നതോടൊപ്പം കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസ്സുകള്‍ വില്‍ക്കാനും പദ്ധതിയുണ്ട്. ചിലവ് കുറച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ നിന്നും കൂടുതല്‍ ലാഭമുണ്ടാക്കുവാനും പദ്ധതിയുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more