ലയണല്‍ മെസിയില്ലാത്ത പുതിയൊരു കാലഘട്ടത്തില്‍ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തേണ്ടത് പ്രധാനമാണെന്ന് അര്‍ജന്റൈന്‍ സൂപ്പര്‍ താരം എമിലിയാനോ മാര്‍ട്ടിനസ്. ഉറുഗ്വായ്ക്കെതിരായ മത്സരം പ്രതീക്ഷിച്ച രീതിയിലായിരുന്നില്ലെന്നും ആരാധകരുടെ സ്‌നേഹം വീണ്ടും തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും ഗോള്‍ കീപ്പര്‍ പറഞ്ഞു.
‘ലിയോയില്ലാത്ത പുതിയൊരു കാലഘട്ടത്തില്‍ വീണ്ടും വിജയങ്ങള്‍ നേടിത്തുടങ്ങേണ്ടത് പ്രധാനമാണെന്ന് എനിക്കറിയാമായിരുന്നു. ഉറുഗ്വായ്ക്കെതിരായ മത്സരം ഞങ്ങള്‍ ആഗ്രഹിച്ചതുപോലെയായിരുന്നില്ല. ആരാധകരുടെ സ്‌നേഹം വീണ്ടും തിരിച്ചുപിടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ലിയോ ഇല്ലാത്തത് വളരെ പ്രയാസകരമായിരിക്കും,’ താരം പറഞ്ഞു.
അതേസമയം ലയണല്‍ മെസി യുഗത്തിന് ശേഷം അര്‍ജന്റീന ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. സൗഹൃദ മത്സരത്തില്‍ കൊസ്റ്റാറിക്കക്കെതിരെ ഏഴ് ഗോളുകളുടെ വമ്പന്‍ വിജയമാണ് അര്‍ജന്റീന കൈപ്പിടിയിലാക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ഉറുഗ്വേയോട് പരാജയപ്പെട്ട അര്‍ജന്റീന ഈ മത്സരത്തില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.
കേസ്റ്ററിക്കയ്‌ക്കെതിരായ ഗോള്‍ വഴങ്ങാതെ മികച്ച പ്രകടനമായിരുന്നു എമി കാഴ്ചവെച്ചത്. മത്സരത്തില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കുന്ന ഗോള്‍കീപ്പറായി മാറാനും മാര്‍ട്ടിനസിന് സാധിച്ചത്. 47 ക്ലീന്‍ ഷീറ്റുകളുമായാണ് താരം ചരിത്രം കുറിച്ചത്.
അതേസമയം മെസി അടുത്തിടെയാണ് അര്‍ജന്റീനക്ക് വേണ്ടി അവസാനമായി ബൂട്ട് കെട്ടിയത്. ആഫ്രിക്കന്‍ രാജ്യമായ ബെനിനെതിരെയായിരുന്നു മെസി അര്‍ജന്റീനക്ക് വേണ്ടി അവസാനമായി ബൂട്ട് കെട്ടിയത്. മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചിരുന്നത്. മത്സരത്തില്‍ രണ്ട് അസിസ്റ്റും ഒരു ഗോളും നേടിയാണ് മെസി തന്റെ ഫെയര്‍വെല്‍ മത്സരം ഗംഭീരമാക്കിയത്.
Content Highlight: Emiliano Martinez Talking About Lionel Messi