| Saturday, 13th April 2013, 11:18 am

രാത്രിയിലെ അധിക വൈദ്യുതി നിയന്ത്രണം നീക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്നലെ ഏര്‍പ്പെടുത്തിയ രാത്രിയിലെ അധിക വൈദ്യുതി നിയന്ത്രണം നീക്കും. രാത്രി പത്തരയ്ക്കും മൂന്ന് മണിക്കും ഇടയിലുള്ള വൈദ്യുതി നിയന്ത്രണമാണ് നീക്കുക. []

താല്‍ച്ചര്‍ വൈദ്യുത നിലയത്തില്‍ നിന്നും നിന്നുള്ള ലഭ്യത കുറഞ്ഞതോടെയായിരുന്നു അധിക വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നാഫ്ത്തയുടെ ലഭ്യതയില്‍ കുറവ് വന്നതോടെ കൊച്ചി ബി.എസ്.ഇ.എസ് താപനിലയം അടച്ചിരുന്നു. എന്നാല്‍ നാഫ്ത ലഭ്യമായതോടെ താപനിലയം ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതാണ് അധിക വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കാരണായത്.

രണ്ടര ദശലക്ഷം യൂണിറ്റ് വൈദ്യുതി  ബി.എസ്.ഇ.എസ് താപനിലയത്തില്‍ നിന്നും ലഭിക്കും. എന്നാല്‍ പകല്‍ വൈദ്യുത നിയന്ത്രണം അനിശ്ചിത കാലത്തേക്ക് തുടരാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചു.

കേന്ദ്രവിഹിതത്തിലെ കുറവ് പരിഹരിക്കുന്നത് വരെ നിയന്ത്രണം തുടരാനാണ് തീരുമാനം. ഇന്നലെ വൈദ്യുത ഉപഭോഗത്തില്‍ 600 മെഗാവാട്ടിന്റെ കുറവുവരുത്തേണ്ട സ്ഥിതിയാണുള്ളത്.

നഗരങ്ങളെ ഒഴിവാക്കി ഗ്രാമപ്രദേശങ്ങളിലായിരുന്നു രാത്രി അര മണിക്കൂര്‍ അധിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more