| Thursday, 24th September 2026, 12:47 pm

എസ്.ഐ.ആറിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറച്ചുവെക്കുന്നു: ഗുരുതര ആരോപണവുമായി സാകേത് ഗോഖലെ

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: വ്യാപാരരഹസ്യമാണെന്ന് അവകാശപ്പെട്ട് എസ്.ഐ.ആറിനുപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ വിശദാംശങ്ങള്‍ മറച്ചുവെക്കുന്നു എന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സമീര്‍ ഗോഖലെ.

എസ്.ഐ.ആര്‍ നടപടിക്രമത്തിനായി ഇ.സി.ഐ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനെതിരെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചെന്ന് ബുധനാഴ്ച ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദല്‍ഹിയിലെ ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെ പ്രാദേശിക ഓഫീസര്‍മാരെ മറികടന്ന് വോട്ടര്‍മാരെ ഇല്ലാതാക്കുന്നുവെന്നാണ് സോഫ്റ്റ്‌വെയറിനെതിരെ വന്ന ആരോപണം.

ഈ സോഫ്റ്റ്‌വെയറിന്റെ വിശദാംശങ്ങള്‍, ആരാണ് രൂപകല്‍പന ചെയ്തത്, ആര്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയത് എന്നീ ചോദ്യങ്ങള്‍ വിവരാവകാശനിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചെന്നും ഇതിനു ലഭിച്ച മറുപടി തന്നെ ഞെട്ടിച്ചെന്നുമാണ് സാകേത് ഗോഖലെ എക്‌സില്‍ കുറിച്ചത്.

വാണിജ്യ രഹസ്യങ്ങളെ ബാധിക്കുമന്ന് അവകാശപ്പെട്ട് വിശദാംശങ്ങള്‍ നല്‍കാനാവില്ല എന്ന ഉത്തരമാണ് തനിക്ക് ലഭിച്ചതെന്ന് സാകേത് ഗോഖലെ കുറിപ്പില്‍ പറയുന്നു.

ഒരു പൊതുമേഖലാസ്ഥാപനം ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആരുടെ വാണിജ്യതാത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് ഗോഖലെ ചോദിച്ചു. വോട്ടര്‍മാരെ ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന എസ്.ഐ.ആര്‍ സോഫ്റ്റ്‌വെയര്‍ രൂപകല്‍പന ചെയ്യാന്‍ ഇ.സി.ഐ/ബി.ജെ.പി ഐ.ടി സെല്‍ ചീഫ് സീമ ഖന്നയും ‘ചീഫ് ഇലക്ഷന്‍ ചോര്‍’ ഗ്യാനേഷ് കുമാറും കൂടി ഒരു സ്വകാര്യ കമ്പനിയെ നിയമിച്ചതായി വ്യക്തമാണെന്ന് ഗോഖലെ പറഞ്ഞു.

ഇപ്പോള്‍ ഈ കമ്പനിയുടെ പേര് മാത്രമല്ല നിഗൂഢ സോഫ്റ്റ്‌വെയറിന്റെ വിശദാംശങ്ങളും മറച്ചുവെക്കുന്നുവെന്ന് ഗോഖലെ കൂട്ടിച്ചേര്‍ത്തു. ആരെയാണ് കമ്മീഷന്‍ സംരക്ഷിക്കുന്നതെന്നും എന്ത് തരത്തിലുള്ള അഴിമതിയാണ് ഇവിടെ മറച്ചുവെക്കുന്നതെന്നും ചോദിച്ചാണ് ഗോഖലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlight: Election Commission is HIDING the details of the software used for SIR claiming it is a “trade secret” & “affects commercial confidence”; Saket Gokhale.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more