| Thursday, 22nd May 2025, 7:45 am

മലക്കപ്പാറ-വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാല്‍പ്പാറ: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. മേരി (67) ആണ് കൊല്ലപ്പെട്ടത്. മലക്കപ്പാറ-വാല്‍പ്പാറ അതിര്‍ത്തിയിലാണ് കാട്ടാന ആക്രമണമുണ്ടായത്.

മലക്കപ്പാറ ചെക്ക്‌പോസ്റ്റ് കടന്ന് 100 മീറ്റര്‍ ദൂരെയാണ് സംഭവം. ഷോളയാര്‍ ഡാമിന്റെ വലതുകരയില്‍ താമസിക്കുന്ന മേരി ഇന്ന് (വ്യാഴം) പുലര്‍ച്ചെ ഒരുമണിയോടെയാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരന്തരമായി കാട്ടാനയുടെ സാന്നിധ്യമുള്ള മേഖലയിലാണ് ആക്രമണം ഉണ്ടായത്.

ശബ്ദം കേട്ട് വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് മേരി അപകടത്തില്‍പ്പെട്ടത്. നിലവില്‍ വാല്‍പ്പാറ പൊലീസ്, തമിഴ്നാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

വയോധികയുടെ മൃതദേഹം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള തുടര്‍നടപടികള്‍ക്കായി മൃതദേഹം പൊള്ളാച്ചിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

Content Highlight: Elderly woman killed in wild elephant attack on Malakkappara-Valparai border

We use cookies to give you the best possible experience. Learn more