| Friday, 28th March 2025, 12:22 pm

പത്മശ്രീ ഭരത് മമ്മൂട്ടിയെ ബ്രാൻഡ് അംബാസിഡറാക്കി കോമേഴ്‌സ് വിദ്യാഭ്യാസ രംഗത്തെ പ്രമുഖ ബ്രാൻഡായ ഇലാൻസ് ലേണിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : കോമേഴ്‌സ് വിദ്യാഭ്യാസ രംഗത്ത് കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ ഏറ്റവും മികച്ച സ്ഥാപനമായി മാറിയ ഇലാൻസ് ലേർണിങ്ങിന്റെ ബ്രാൻഡ് അംബാസിഡറായി പത്മശ്രീ ഭരത് മമ്മൂട്ടിയെ പ്രഖ്യാപിച്ചു. വെറും ഏഴ് വർഷങ്ങൾ കൊണ്ട് ACCA, CA, CMA കോഴ്സുകളിലായി 20,000ത്തിലധികം റിസൾട്ടുകൾ ഉണ്ടാക്കിയ കോമേഴ്‌സ് കോച്ചിങ് ഇൻസ്റ്റിട്യൂട്ട് ആണ് ഇലാൻസ്‌.

നിലവിൽ കോഴിക്കോടും കൊച്ചിയിലുമായി വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള ക്യാമ്പസുകളും അതിനൂതന സാങ്കേതിക വിദ്യയിലൂന്നിയ സൗകര്യങ്ങളും ഇലാൻസിലുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അക്കാഡമിക് ഫാക്കൽറ്റി സ്ട്രെങ്തിനോടൊപ്പം പത്മശ്രീ ഭരത് മമ്മൂട്ടി കൂടി എത്തിക്കഴിയുമ്പോൾ കോമേഴ്‌സ് വിദ്യാഭ്യാസ രംഗത്ത് വലിയൊരു മാറ്റം കൊണ്ടുവരാനൊരുങ്ങുകയാണ് ഇലാൻസ്‌.

വരും വർഷം 1,50,000ത്തിലധികം വിദ്യാർത്ഥികൾക്ക് കോമേഴ്‌സ് ക്വാളിറ്റി എഡ്യൂക്കേഷൻ നൽകുന്നതിനായി കേരളത്തിൽ പുതിയ മൂന്ന് ഓഫ്‌ലൈൻ ക്യാമ്പസുകളും സൗത്ത് ഇന്ത്യൻ എക്സ്പാൻഷന്റെ ഭാഗമായി കേരളത്തിന് പുറത്ത് പുതിയ രണ്ട് ക്യാമ്പസുകളും ആരംഭിക്കുമെന്ന് ഇലാൻസിൻറെ ഫൗണ്ടറും സി.ഇ.ഒയുമായ ജിഷ്ണു പി. വി. അറിയിച്ചു.

Content Highlight: Elance Learning, a leading brand in the field of commerce education, has appointed Padma Shri Bharat Mammootty as its brand ambassador

We use cookies to give you the best possible experience. Learn more