| Sunday, 3rd March 2013, 10:48 am

സ്പാനിഷ് ലീഗ്:രണ്ടാം തവണയും റയലിനു മുന്നില്‍ ബാഴ്‌സയ്ക്കു പരാജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഡ്രിഡ്: പരാജയങ്ങള്‍ വിടാതെ പിടികൂടി ബാഴ്‌സ. സ്പാനിഷ് ലാലിഗയിലും റയലിനു മുന്നില്‍ വീണ്ടും മുട്ടുമടക്കിയ നാണക്കേടും പേറിയാണ് ബാഴ്‌സലോണ മൈതാനത്തു നിന്നും വിടപറഞ്ഞത്.[]

അഞ്ചുദിവസത്തിനിടെ  ഇത് രണ്ടാം തവണയാണ് എല്‍ക്ലാസികോ മത്സരത്തില്‍ റയല്‍ കാറ്റലന്‍സിനെ പരാജയപ്പെടുത്തുന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ ആധിപത്യമുറപ്പിച്ച റയല്‍സിനെ മറികടക്കാന്‍ ബാഴ്‌സ പാടുപെട്ടെങ്കിലും നടന്നില്ല.

മത്സരത്തിന്റെ ആറാം മിനുട്ടില്‍ കരീം ബെന്‍സീമയുടെ ഗോളിലൂടെ തന്നെ റയല്‍ മുന്നേറുന്നതാണ് മൈതാനത്ത് കാണാനായത്.

എന്നാല്‍ പതിനെട്ടാം മിനുട്ടില്‍ ലയണല്‍മെസ്സിയുടെ ഗോളിലൂടെ ബാഴ്‌സ മറുപടി നല്‍കിയെങ്കിലും എണ്‍പത്തിരണ്ടാം മിനുട്ടില്‍ സെര്‍ജിയോ റാമോസിന്റെ ഗോളിലൂടെ റയല്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

ലാലിഗയില്‍ പതിമൂന്ന് പോയിന്റിന് ബാഴ്‌സയുടെ പിന്നിലാണ് റയല്‍ എന്ന ഏക ആശ്വാസമാണ് ബാഴ്‌സയ്ക്ക് ഇപ്പോള്‍ മുതല്‍കൂട്ടായിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more